Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ 22-മത് വാര്‍ഷീകവും ഖുര്‍ആന്‍ സെമിനാറും സമാപിച്ചു.

01 Oct 2024 10:57 IST

- Antony Ashan

Share News :

മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമായി കഴിഞ്ഞ 22-വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്റെ 22-മത് വാര്‍ഷീകവും പഠിതാക്കളുടെ സംഗമവം ഖുര്‍ആന്‍ സെമനാറും സമാപിച്ചു. സയ്യിദ് അഹമ്മദുല്‍ ബദവി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം ശിഹാബുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ ഓഫ് ഖര്‍ആന്‍ ഡയറക്ടര്‍ ഖമറുദ്ദീന്‍ കാമില്‍ സഖാഫി മോഡറേറ്റയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ അസീസ് പാണ്ട്യാരപ്പിള്ളി സ്വാഗതം പറഞ്ഞു. സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ അല്‍ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി.ദക്ഷിണ കേരള ജംഇയത്തല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി, പെരുമറ്റം ജുമാമസ്ജിദ് ഇമാം മുഹമ്മദ് ഷാന്‍ ബാഖവി, പി കെ ബാവ ദാരിമി, എം എം മക്കാർ ഹാജി, ഷറഫുദ്ധീൻ പാല തൊട്ടിയിൽ എന്നിവര്‍ സംസാരിച്ചു.

ഖുര്‍ആന്‍ പ്രമാണം സമീപനം എന്ന വിഷയത്തില്‍ എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി ഒടിയപാറ അഷ്‌റഫ് മൗലവിയും ഇരുളിലേയ്ക്ക് നയിക്കുന്ന മതനിരാസവും വെളിച്ചത്തിലേക്ക് നയിക്കുന്ന ഖുര്‍ആന്‍ എന്ന വിഷയത്തില്‍ മര്‍കസു സഖാഫത്തിസ്സുന്നിയ്യ പ്രൊഫസര്‍ ഇബ്രാഹിം സഖാഫി പൂഴയ്ക്കാട്ടിരിയും ക്ലാസ്സെടുത്തു.

Follow us on :

More in Related News