Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ "നിറപൊലി '25" പൊലിമയുടെ നിറച്ചാർത്താവുന്നു

04 Jan 2025 10:28 IST

Saifuddin Rocky

Share News :

നിലമ്പൂർ :മലപ്പുറം ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ വെച്ചു നടത്തുന്ന കാർഷിക പ്രദർശന, വിപണന മേളയിലെ രണ്ടാം ദിവസമായ വെള്ളിയാഴ്ചയും വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.

വിവിധ സ്റ്റാളുകൾ, മഡ് ഫുട്ബോൾ, മനോഹരമായ ലാൻഡ് സ്‌കേപ്പിങ്, സെൽഫി പോയിന്റ്, വിവിധ കലാപരിപാടികൾ, കുതിര - ഒട്ടക സവാരി, ഫുഡ്‌ കോർട്ട് എന്നിവ ആസ്വദിക്കാൻ ആയിരക്കണക്കിനാളുകളാണ് വന്നു കൊണ്ടിരിക്കുന്നത്.


ഇതോടൊപ്പം "ഫാം ടൂറിസവും റെസ്പോൺസിബിൾ ടൂറിസവും - സാധ്യതകൾ" എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. സിബിൻ പോൾ, പി.എ. മുസ്തഫ എന്നിവർ വിഷയമവതരിപ്പിച്ചു . ജില്ലാ പഞ്ചായത്ത് അംഗം പി. ഷഹർബാൻ, സൈഫുന്നിസ, ടി.രേഷ്മ എന്നിവർ പ്രസംഗിച്ചു.


ഉച്ചയ്ക്ക് ശേഷം നടന്ന സെമിനാറിൽ കൂൺ കൃഷി ലാഭകരമാക്കാം എന്ന വിഷയം ഷനൂബ്. ഇ . അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.പി. ശരീഫ ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീദേവി പ്രാക്കുന്ന്, ദീപ.കെ.പി.,കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ

അഞ്ചേരിയൻ ,ഡി ബോണ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.


വൈകുന്നേരം കേരള കലാ മണ്ഡലം എൻ്റെ കേരളം ഡാൻസ് ഫ്യൂഷൻ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ് - കലാസന്ധ്യ അഡ്വ യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുത്തേടം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്,അംഗങ്ങളായ പി.കെ.സി അബ്ദുറഹിമാൻ, സുഭദ്ര ശിവദാസൻ, ഷറോണ റോയ് , വിജീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.


ഇന്ന് (ശനി)"മൂല്യ വർദ്ധന മേഖലയിലെ നൂതന പ്രവണതകളും മെഷിനറികളും" എന്ന വിഷയത്തിലും "കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകൾ" എന്ന വിഷയത്തിലും സെമിനാറുകൾ നടക്കും. അതോടൊപ്പം പൂർവ്വകാല ജില്ലാ പഞ്ചായത്ത് സാരഥികളുടെയും പൂർവ്വകാല ഫാം ജീവനക്കാരുടെയും സ്നേഹ സംഗമവും നടക്കും. വൈകുന്നേരം മലപ്പുറം അഗ്രി സർഗവേദി അവതരിപ്പിക്കുന്ന കലാ സന്ധ്യയും നടക്കും .


ഫോട്ടോ 1:- നിലമ്പൂർ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന കാർഷിക പ്രദർശന, വിപണന മേള നിറപൊലി '25 കാണാനെത്തിയ ജനം.

ഫോട്ടോ 2:- നിറപൊലി 25 ൻ്റെ രണ്ടാം ദിനത്തിലെ കലാസന്ധ്യ അഡ്വ: യു.എ ലത്തീഫ് എം.എൽ .എ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News