Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 15:14 IST
Share News :
ചാലക്കുടി:
സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ സ്വർഗീയമധ്യസ്ഥ പരിശുദ്ധ കന്യകാമാതാവിന്റെ ജനനതിരുന്നാളിനോടാനുബന്ധിച്ചുള്ള ആഘോഷകമ്മിറ്റിയുടെ സ്വാഗതസംഘം ഓഫീസ് ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടൻ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. വർഗീസ് പാത്താട ന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് വികാരി ഫാ. ജിബിൻ നായത്തോടൻ, കൈക്കാരൻ ജോൺ ആളൂക്കാരൻ ജനറൽ കൺവീനർ ദേവസിക്കുട്ടി പനേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസ്മരണകൾ ഉണർത്തി വികാരിയച്ചൻ ദേശീയപതാക വന്ദനം നടത്തി. തുടർന്ന് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായുള്ള "ചില്ലറക്കാരൻ" പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. 10,000 ഡയാലിസിസ് രോഗികൾക്ക് സഹായങ്ങൾ നൽകുന്ന സ്വപ്ന പദ്ധതി ചാലക്കുടിയുടെ മാനവകരുണ ഉയർത്തുന്നതാണെന്ന് ഉദ്ഘാടകൻ ഓർമിപ്പിച്ചു. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 8 വരെ 25 ദിന പരിപാടികൾക്ക് ഇന്ന് തുടക്കമായി. ദിവസവും വൈകീട്ട് 7.30 ന് ആരംഭിക്കുന്ന "ജപമാല തിരിപ്രദക്ഷിണം" ഇടവകയുടെ ആത്മീയ ഉണർവിന് കാരണമാകട്ടെ എന്ന് ആശംസിച്ചു.
Follow us on :
Tags:
More in Related News
Please select your location.