Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണവും ഡ്രൈവര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും

26 May 2025 10:32 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസ് ജീവനക്കാര്‍ക്കായി കേരള മോട്ടോര്‍ വാഹന വകുപ്പ് നടത്തി വരുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ബുഖാരി ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാംപയിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പൽ സി.കെ അബ്ദുൾ നാസര്‍ ഉദ്ഘാടനം ചയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ബി വിജീഷ് അധ്യക്ഷനായി. സുരക്ഷിതമായ ഡ്രൈവിങ്, ഡ്രൈവിങും ലഹരി ഉപയോഗവും എന്നീ വിഷയങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. പ്രജോഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ക്യാംപില്‍ പങ്കെടുത്ത ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വേദിയില്‍ വെച്ച് വിതരണം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ. ദിവിന്‍, സൗരവ്, സ്‌കൂള്‍ ബസ് ഡ്രൈവേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. വേലായുധന്‍ എന്നിവർ സംസാരിച്ചു.


ഫോട്ടോ : സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കായി കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാംപയിനില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് ക്ലാസെടുക്കുന്നു.

Follow us on :

More in Related News