Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 17:07 IST
Share News :
പാവറട്ടി:ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് തുടങ്ങാൻ വേണ്ടി തീരുമാനിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ഒന്നിന് ഡോക്ടർ അയ്യപ്പൻ്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ.എ.അയ്യപ്പൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റാഫി നീലങ്കാവിൽ മണലൂർ എംഎൽഎ മുരളി പെരുനെല്ലിക്ക് നിവേദനം നൽകി.കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവ് ലക്ഷ്യമിട്ട് കൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പും,ഉന്നതവിദ്യാഭ്യാസ കൗൺസിലും ആസൂത്രണം ചെയ്ത് ആരംഭിക്കുന്ന ഏഴു മികവിന്റെ കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്.മൂന്നാറിൽ വികസിപ്പിച്ചെടുക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (കിയാസ്) കേരളത്തിന്റെ ചരിത്രം,സംസ്ക്‌കാരം,സാമൂഹിക-സാമ്പത്തിക വിഷയങ്ങൾ എന്നിവയിൽ ആഴത്തിലുള്ള ഗവേഷണത്തിന് ഊന്നൽ നൽകുന്ന സ്ഥാപനമാണ്.പ്രസ്തുത സ്ഥാപനത്തിനെ ഡോക്ടർ അയ്യപ്പൻറെ പേര് നൽകുന്നത് ഉചിതം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാവറട്ടി മരുതയൂര്‍ അയിനിപ്പുള്ളി കുടുംബത്തില്‍ 1905 ഫെബ്രുവരി അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം.ഏഷ്യയിലെ നരവംശശാസ്ത്ര സംഘടനയുടെ അധ്യക്ഷന്‍,കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍,മദ്രാസ്,ആന്ധ്ര,ഒഡിഷ സര്‍വകലാശാലകളില്‍ പ്രൊഫസര്‍,മദ്രാസ് മ്യൂസിയം ക്യൂറേറ്റര്‍,ആര്‍ട്ട് ഗാലറി സൂപ്രണ്ട്,കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ അംഗം തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.ഒട്ടേറെ കൃതികള്‍ രചിച്ച അദ്ദേഹത്തെ വിവിധ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.1988 ജൂണ്‍ 28-നാണ് ഡോ.എ.അയ്യപ്പന്‍ വിടപറഞ്ഞത്.
Follow us on :
Tags:
More in Related News
Please select your location.