Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൃത്താധ്യാപകൻ സന്തോഷ്‌കുമാർ ദിവ്യാഞ്ജലിക്ക് കലാഭാരതി പുരസ്കാരം

26 Nov 2024 14:40 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: തുറയൂർ സ്വദേശിയായ നൃത്താധ്യാപകൻ സന്തോഷ് കുമാറിന് ജൻ അഭിയാൻ ട്രസ്റ്റ് ഏർപ്പെടുത്തിയ കലാഭാരതി പുറസ്കാരം. കലാരംഗത്ത് നൽകിയ സംഭാവനകളെ പരിഗണിച്ചുകൊണ്ടാണ് പുരസ്കാരം ലഭിച്ചത്. നവം 26 ചൊവ്വാഴ്ചകോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. ചടങ്ങ് പ്രമുഖ സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും . റിട്ടയേർഡ് സെഷൻസ് ജഡ്ജി കെ കെ കൃഷ്ണൻകുട്ടി പയമ്പ്ര  ഭരണഘടനാദിനാചരണത്തിന്റെ ഭാഗമായി  സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും.

 നാടകത്തിലും കഴിവ് തെളിയിച്ച സന്തോഷ് കുമാർ മേപ്പയ്യൂരിൽ പ്രവർത്തിക്കുന്നദിവ്യാഞ്ജലി ഡാൻസ് മ്യൂസിക് എന്ന സ്ഥാപനത്തിൻറെ ഉടമയാണ്. 20 വർഷമായി നൃത്ത പരിശീലന രംഗത്തുള്ള സന്തോഷ് കുമാറിന് നൂറുകണക്കിന് ശിഷ്യഗണങ്ങൾ ഉണ്ട്.മേപ്പയ്യൂരിൽ പ്രവർത്തിക്കുന്നദിവ്യാഞ്ജലി ഡാൻസ് മ്യൂസിക് എന്ന സ്ഥാപനത്തിൻറെ ഉടമയാണ്. 20 വർഷമായി നൃത്ത പരിശീലന രംഗത്തുള്ള സന്തോഷ് കുമാറിന് .

Follow us on :

Tags:

More in Related News