Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിലിമിറ്റേഷൻ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു

19 Nov 2024 18:47 IST

PEERMADE NEWS

Share News :

പീരുമേട്:

പഞ്ചായത്ത് തിരഞ്ഞെടുപ്പ്  ഡിലിമിറ്റേഷൻ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇടുക്കി ജില്ലയിലെ പീരുമേട് പഞ്ചായത്തിലെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 16 ആയി നിശ്ചയിച്ചു. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 10-ാം വകുപ്പ് അനുശാസിക്കും പ്രകാരമാണ് വിജ്ഞാപനം ചെയ്തത്.

പീരുമേട് പഞ്ചായത്തിൽ 17 വാർഡുകൾ ആണ് ഉണ്ടായിരുന്നത്. ഇതാണ് ജനസംഖ്യാനുപാതികമായി 16 വാർഡുകളായി ചുരുക്കിയത്. 6-ാം വാർഡായിരുന്ന പാമ്പനാർ ഈസ്റ്റ് ആണ് ഒഴിവാക്കിയത്.


ഈ നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ 2024 ഡിസംബർ 3 -ാം തീയതിയിലോ അതിനു മുമ്പോ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുഖേനയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയോ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോസമർപ്പിക്കാവുന്നതാണ്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷിക്കുന്നതും യുക്തമെന്ന് കാണുന്ന പക്ഷം പരാതിക്കാരെ ഡീലിമിറ്റേഷൻ കമ്മീഷൻ നേരിട്ട്

കേട്ട് തീർപ്പ് കൽപിക്കും. 


Follow us on :

More in Related News