Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 17:31 IST
Share News :
പേരാമ്പ്ര: കേരള അഗ്നിരക്ഷാസേന
യിൽ നിന്നും 29 വർഷത്തെ സേവനത്തിനുശേഷം ഈ മാസം വിരമിക്കുന്ന പേരാമ്പ്ര നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.കോഴിക്കോട് റീജിയണൽ ഫയർ ഓഫീസർ ടി രജീഷ് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപിൻ അധ്യക്ഷത വഹിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മറ്റ് നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസർമാരായ ടി.ജാഫർ സാദിഖ്, എം.എ. ഗഫൂർ, സുജിത്ത് , പി.കെ. ഭരതൻ എന്നിവർ സംസാരിച്ചു.
കെ. ഷജിൽ കുമാർ, കെ. കെ. ഗിരീഷ് കുമാർ, ഹോം ഗാർഡ് അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് വെള്ളിയൂർ എന്നിവർ വിവിധ സംഘടനകൾക്ക് വേണ്ടി മൊമെന്റോ നൽകി സംസാരിച്ചു.
സേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥരായ പി.സി. ജെയിംസ്, പി.വിനോദ് കുമാർ, പി. സി.പ്രേമൻ സിവിൽ ഡിഫൻസ് വളണ്ടിയർ പ്രദീപ് മാമ്പള്ളി, ആപ്തമിത്ര വളണ്ടിയർ സതീഷ് കുമാർ എന്നിവരും സംസാരിച്ചു.
സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ മറുപടിഭാഷണം നടത്തി. ഒരു റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി എം. മനോജ് നന്ദി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.