Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിലെ കുഴി: തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നാളെ പണിമുടക്കും..

16 Jul 2024 17:46 IST

Enlight News Desk

Share News :

തൃശ്ശൂര്‍ : കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ ഓടുന്ന ബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്, കുന്നംകുളം, ഗുരുവായൂര്‍, പാവറട്ടി റൂട്ടിലോടുന്ന ബസ്സുകളിലെ തൊഴിലാളികളാണ് നാളെ പണിമുടക്കുന്നത്. കുഴിയടയ്ക്കൽ എന്നുപറഞ്ഞ് കുറച്ച് കോൺക്രീറ്റ് മിശ്രിതം വെള്ളം നിറഞ്ഞ കുഴികളിൽ കൊണ്ടിടുന്ന ചടങ്ങ് മാത്രമാണ് നടന്നത്. ഇപ്പോൾ അതിലും വലിയ കുഴികളാണ് തൃശൂർ കുന്നംകുളം റൂട്ടിൽ രൂപപ്പെട്ടിട്ടുള്ളത്. മഴ കനത്തതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി... ഈ റൂട്ടിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന സ്വകാര്യ ബസുകാരാണ് ഇപ്പോൾ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ചൂണ്ടലിൽ നിന്നും ബസ് ജീവനക്കാരുടെ പ്രതിഷേധ ജാഥയും നാളെ ഉണ്ടാകും.

Follow us on :

More in Related News