Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടയ്ക്ക മോഷ്ടിച്ചു പിടിയിലായി

29 May 2024 21:12 IST

Anvar Kaitharam

Share News :

ആലുവ: അടയ്ക്ക മോഷ്ടിച്ച യുവാക്കൾ അറസ്റ്റിലായി. കോതമംഗലം ഉരംകുഴി പള്ളിപ്പടി ഭാഗത്ത് മോനിക്കാട്ടിൽ വീട്ടിൽ സത്താർ (30), ചെറുവട്ടൂർ സ്കൂൾപ്പടി ഭാഗത്ത് പഴയവീട്ടിൽ മനൂപ് (24) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വെണ്ടുവഴി കനാൽ പാലം ഭാഗത്ത് യോഹന്നാൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 130 കിലോയോളം തൂക്കം വരുന്ന 42000 രൂപയുടെ കൊട്ടടക്കയാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ 17 നായിരുന്നു സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിൽ ചെറുവട്ടൂർ ഭാഗത്ത് നിന്നാണ് പിടികൂടിയത്. വേറെയും മോഷണ കേസുകളിൽ പ്രതികളായ ഇവർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉള്ളവരാണ്.

അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ബൈജു പി ബാബു, എം.എം.റെജി, എ.എസ്. ഐ റെക്സ് പോൾ, എസ്.സി.പി.ഒ മാരായ ജോസ് ബെന്നോ, പി.കെ.ഷമീർ എന്നിവർ ഉണ്ടായിരുന്നു.

Follow us on :

More in Related News