Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമരശ്ശേരി കാർഷിക ഗ്രാമ വികസന ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

07 Jul 2024 14:48 IST

enlight media

Share News :

താമരശ്ശേരി : റവന്യൂ താലൂക്ക് പ്രവർത്തന പരിധിയുള്ള പ്രാഥമിക സഹകരണ 

കാർഷിക വികസന ബാങ്കാണ് സേവനം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി 

കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നത്. കഴിഞ്ഞ 20 വർഷത്തിലധികമായി കാരാടി യു പി സ്ക്കൂൾ പരിസരത്ത് പ്രവർത്തിച്ച ബാങ്കിൻ്റെ ഹെഡ്ഡാഫീസും ബ്രാഞ്ചുമാണ് കാരാടി പുതിയ ബസ് സ്റ്റാൻ്റിനു സമീപം താമരശ്ശേരി - വരട്ട്യാക്കിൽ റോഡിനോട് ചേർന്നുള്ള താമരശ്ശേരി ടവർ എന്ന കെട്ടിടത്തിൽ 2 -ാം നിലയിൽ ആധുനിക സൗകര്യങ്ങളോടെ 2024 ജൂലായ് 8 (തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ മാറ്റി പ്രവർത്തനം ആരംഭിക്കുന്നതെന്ന് പ്രസിഡണ്ട് ഗിരീഷ് ജോൺ സെക്രട്ടറി മുഹമ്മദ് ഷബീർ പി എന്നിവർ അറിയിച്ചു


ഔപചാരിക ഉദ്ഘാടനം വിപുലമായ പരിപാടികളോടെ പിന്നീട് നടക്കും. അതോടുകൂടി നിലവിൽ നൽകി വരുന്ന കാർഷിക വായ്പ, ഭവന നിർമ്മാണ/പുന:രുദ്ധാരണ വായ്പ,ബിസിനസ്സ് വായ്പകൾക്ക് പുറമെ പുതിയ പദ്ധതികളായ ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം,ആകർഷകമായ പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കൽ, കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണപണയ വായ്പ എന്നിവ ആരംഭിക്കുന്നതാണെന്നും ഇരുവരും അറിയിച്ചു.

Follow us on :

More in Related News