Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെലവൂരിലെ വോട്ട് ചോർച്ച; സി.പി.എം നേതൃത്വത്തിനെതിരെ പ്രവർത്തകർ

16 Dec 2025 07:48 IST

NewsDelivery

Share News :

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻ്റെ ശക്തി കേന്ദ്രമായ ചെലവൂർ മേഖലയിലുണ്ടായ വോട്ട് ചോർച്ചയിൽ നേതൃത്വത്തിനെതിരെ പ്രവർത്തകർ. നേതൃ മാറ്റവും നയം മാറ്റവും ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ മാധ്യമങ്ങളിലാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ചെലവൂർ മേഖലയിലെ മൂഴിക്കൽ, ചെലവൂർ, മായനാട് വാർഡുകളിലാണ് പാർട്ടി വോട്ടുകളിൽ വലിയ തോതിൽ കുറവുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 50 വർഷത്തോളമായി സി.പി.എം വിജയിക്കുന്ന മൂഴിക്കൽ വാ ർഡിൽ യു.ഡി.എഫ് സ്ഥാനർഥി സാജിതാ ഗഫൂർ ജയിച്ചത് നേതാക്കളുടെ അലംഭാവം കാരണമാണെന്നാണ് പ്രവർത്തകർ പറയുന്നത്. കൂട്ടുത്തരവാദിത്തം ഇല്ലാതെ പാർട്ടി നേതൃത്വം ചില നേതാക്കളിൽ മാത്രമൊതുങ്ങിയതാണ് എൽ.ഡി.എഫ് സ്ഥാനർഥിയുടെ പരാജയത്തിന് കാരണമായെതെന്നാണ് ഇവർ ആരോപിക്കുന്നത്. കുടുംബശ്രീ മുൻ എ.ഡി.എസിനെ സ്ഥാനർഥിയായി തീരുമാനിച്ച ശേഷം പിന്നീട് പ്രതിഷേധം വക വെക്കാതെ മറ്റ് സ്ഥാനാർഥികളെ തേടി പോയതും പ്രവർത്തകരിൽ നിരാശയുണ്ടാക്കി. നേതാക്കളിൽ പലരും ആത്മാർഥമായി പ്രവർത്തിച്ചില്ല എന്നും വോട്ടെണ്ണൽ ദിവസം മുതൽ ചില നേതാക്കൾ നാട്ടിൽ നിന്ന് മാറി നിന്നതും പാർട്ടിയും പ്രവർത്തകരും സംശയത്തോടെയാണ് കാണുന്നത്. 500 വോട്ടിന് വിജയം പ്രതീക്ഷിച്ച മൂഴിക്കലിൽ കഴിഞ്ഞ തവണ 33 ശതമാനം വോട്ട് നേടിയിരുന്നത് 28 ശതമാനമായി കുറഞ്ഞതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിന് വിജയിച്ച മായനാട് വാർഡിൽ ഇത്തവണ യു.ഡി.എഫാണ് ജയിച്ചത്. ഇവിടെ മുൻ ഏരിയ സെക്രട്ടറി ദാമോദരനെ മത്സരിപ്പിക്കണമെന്നായിരുന്നു ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി അത് അംഗീകരിച്ചില്ല. യു.ഡി.എഫിന്റെ കെ.പി. സിദ്ദീഖ് ആണ് ഇവിടെ ജയിച്ചത്. ചെലവൂരിൽ വൻ വിക സനങ്ങൾ അവകാശപ്പെട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും 17 വോട്ടിനാണ് ഇവിടെ ജയിക്കാനായത്.

പടലപ്പിണക്കങ്ങളും സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ അവ്യക്തതയുമാണ് ഭൂരിപക്ഷം കുറയാൻ കാരണമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. സി.പി.എമ്മിൻ്റെ ഉരുക്കുകോട്ടയായ ചെവൂർ മേഖലയിൽ നേതാക്കളുടെ പിടിപ്പുകേടു കൊണ്ടാണ് ഇത്ര വലിയ തകർച്ച നേരിട്ടതെന്നാണ് നേതാക്കളും പ്രവർത്തകരും പറയുന്നത്.

Follow us on :

More in Related News