Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 19:06 IST
Share News :
കോഴിക്കോട്- കളഞ്ഞു കിട്ടിയ നാലു പവൻ സ്വർണമാല തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ഞായറാഴ്ച ഇടിയങ്ങരക്കും പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തിനും ഇടയിലുള്ള യാത്രയിലാണ് നാലു പവൻ തൂക്കമുള്ള സ്വർണമാല നഷ്ടമായത്. പരപ്പിൽ വഴി ബീച്ച് റോഡിൽ പ്രവേശിച്ച് കോതി വഴി പന്നിയങ്കര മേൽപ്പാലം വഴിയാണ് സഞ്ചരിച്ചത്. കോതി റോഡിൽ വെച്ചാണ് അരക്കിണർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അർഷാദ് എൻവിക്ക് സ്വർണമാല ലഭിച്ചത്. തുടർന്ന് മാറാട് പോലീസ് സ്റ്റേഷൻ വഴി ഉടമയുടെ മകൻ അലി ഹുസൈൻ നൂരിക്ക് മാല കൈമാറി.
കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിലെ ഡോർമർ സ്റ്റേ എന്ന സ്ഥാപനത്തിൽ താമസിക്കാനെത്തിയ തമിഴ്നാട് സ്വദേശിയുടെ ബാഗ് ഓട്ടോയിൽ മറന്നു വെച്ചിരുന്നു. ഓട്ടോയുടെ വിവരങ്ങളൊന്നും ലഭ്യമല്ലാതിരുന്നതിനാൽ അന്വേഷിക്കാനും കഴിഞ്ഞില്ല. എന്നാൽ വൈകിട്ടോടെ ഡ്രൈവർ ബൈക്കിൽ ബാഗുമായി ഉടമസ്ഥനെ തേടിയെത്തി. പേരു പോലും പറയാതെയും സന്തോഷ സൂചകമായി നൽകിയ പണം വാങ്ങാതെയുമാണ് ഡ്രൈവർ മടങ്ങിയതെന്ന് തമിഴ്നാട് സ്വദേശി പറഞ്ഞു. സത്യത്തിന്റെ നഗരത്തെ സാഹിത്യ പൈതൃക പദവി തേടിയെത്തുമ്പോൾ ഏറെ സന്തോഷം നൽകുന്ന വാർത്തകളാണ് പുറത്തു വരുന്നത്.
Follow us on :
Tags:
More in Related News
Please select your location.