Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 22:45 IST
Share News :
മുക്കം : കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂൾ സംഘടിപ്പിച്ച പഠനോത്സവം "ദൊക്കെ പഠിച്ചതാണ്" നാടിൻ്റെ ഉത്സവമായി മാറി. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ പഠനോത്സവം ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. ടി. ദീപ്തി മുഖ്യാതിഥിയായി. സ്കൂളിലെ 2ാം ക്ലാസ്സുകാരി ഫൈസ ഫാത്തിമയുടെ "പൂപ്പാടി " കവിതാ സമാഹാരം എഇഒ ടി.ദീപ്തി പ്രകാശനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശാന്താദേവിമൂത്തേടത്ത് പുസ്തകം ഏറ്റുവാങ്ങി. ജൂൺ മുതൽ കുട്ടികൾ പഠിച്ച മികവുകളുടെ നേരിട്ട അവതരണം കാരമൂല അങ്ങാടിയിൽ അരങ്ങേറി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള കുട്ടികൾ തങ്ങൾ ആർജ്ജിച്ച മലയാളം, ഗണിതം, ഇംഗ്ലീഷ്, അറബി, പരിസര പഠനം എന്നീ വിഷയങ്ങളിലെ വിവിധ ശേഷികൾ ഭരണകർത്താക്കൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പരിശോധിക്കാൻ തക്കവിധം തയ്യാറായി.
ഏതു ഫോൺ നമ്പറും ഒന്ന് രണ്ട് തവണ കേട്ടാൽ പിന്നിടെപ്പോൾ ചോദിച്ചാലും ഓർമ്മയിൽ നിന്ന് പറയുന്ന ജാർഖണ്ഡ് സ്വദേശി അർഹാൻ പഠനോത്സവത്തിലെ അത്ഭുതമായി. വിവിധ കോർണറുകളിലായി സജ്ജീകരിച്ച പരീക്ഷണങ്ങൾ രചനകൾ, ജ്യോമെട്രിക്കൽ ചാർട്ടുകളുടെ തത്സമയ നിർമ്മാണം, ഗണിത പസ്സിലുകൾ, രംഗാവിഷ്ക്കാരങ്ങൾ തുടങ്ങി എല്ലാ ശേഷികളും പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. അധ്യാപകർക്ക് പകരം പൊതുസമൂഹം കുട്ടികളുടെ പഠന നിലവാരം പരിശോധിക്കുന്നത് കൗതുകമുണർത്തുന്ന കാഴ്ചയായി. രാത്രി വരെ നീണ്ട പരിപാടിയിൽ വൻജനാവലിയുടെസാന്നിധ്യം ശ്രദ്ധേയമായി ചടങ്ങിൽ മുഖ്യാതിഥികളെ ഹെഡ് മാസ്റ്റർ ബോബി ജോസഫ് സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അനുശ്രീ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ.കെ നൗഷാദ്, ഇ.പി. അജിത്ത് കെ. ഭാസകരൻ, സ്കൂൾ ലീഡർ റിഹ്‌ല സംസാരിച്ചു.
കാരമൂലയിലെ വ്യാപാരി വ്യവസായ സമിതി കുട്ടികൾക്കും നാട്ടുകാർക്കും വത്തക്ക ജ്യൂസു നൽകി. ഖൈറുന്നീസ, റസ്ന, ധന്യ, ജെസ്സി മോൾ ഷഹാന ,അർച്ചന സുനിത, ഹർഷ പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ഫൗസിയ ജി. നന്ദി പറഞ്ഞു
Follow us on :
More in Related News
Please select your location.