Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.കെ.രാമൻ സ്മാരക എൻഡോവ്മെൻ്റ് കാരയാട് ഏ.യു.പി.സ്കൂളിന് സമർപ്പിച്ചു.

18 Jul 2025 14:51 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂരിലെ പൊതുപ്രവർത്തകനായിരുന്ന കെ.കെ.രാമൻ്റെ ഓർമ്മക്കായി

ചങ്ങരം വെള്ളി ഭഗത് സിംഗ് ലൈബ്രറി അദ്ദേഹത്തിൻ്റെ കുടുംബവുമായി സഹകരിച്ച് ഏർപ്പെടുത്തിയ കെ.കെ.രാമൻ സ്മാരക എൻഡോവ്മെൻ്റ് കരയാട് ഏ യു.പി.സ്കൂളിന് സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി.ഗവാസ് എൻഡോവ്മെൻറ് വിതരണം ചെയ്തു.


അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാമൻ അനുസ്മരണ പ്രഭാഷണം യൂസഫ് കോറോത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.പി. ബാബു,

എം.പി.ടി.എ ചെയർപേഴ്സൺ

നഫീസ ബഷീർ,എം.വിനോദ് ,

ആർ.പി.ജയേഷ് എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക മിനി ചാലിൽ സ്വാഗതവും, ലൈബ്രറി സെക്രട്ടറി വി.വൽസൻ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News