Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 18:09 IST
Share News :
ചാവക്കാട്:എടക്കഴിയൂർ പഞ്ചവടി ശ്രീശങ്കരനാരായണ അയ്യപ്പഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ 21-ആം ദേശവിളക്ക് മഹോത്സവവും,അന്നദാനവും ഞായറാഴ്ച്ച ആഘോഷിക്കും.അവിയൂർ ചക്കനാത്ത് ഖളൂരിക ഭഗവതി ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് മരത്തംകോട് മഠപതി ജ്യോതിപ്രകാശ് മകൻ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കും.താലം,നാദസ്വരം,പഞ്ചവാദ്യം,പൂക്കാവടി,ആന എന്നിവയോടുകൂടി എഴുന്നള്ളിപ്പ്,ഉച്ചയ്ക്കും,വൈകിട്ടും അന്നദാനം ഭജന,പന്തൽപൂജ,ഉടുക്കുപാട്ട്,പൊലിപ്പാട്ട്,തിരി ഉഴിച്ചിൽ,പാൽക്കുടം എഴുന്നള്ളിപ്പ്,കനലാട്ടം,അയ്യപ്പനും വാവരും വെട്ടുംതടയും എന്നീ ഭക്തിനിർഭരമായ ചടങ്ങുകളോട് കൂടി ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ രവീന്ദ്രൻ കോങ്കണ്ടത്ത്,ദിലീപ് കുമാർ പാലപ്പെട്ടി,വിനയദാസ് താമരശ്ശേരിഎന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.