Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 21:29 IST
Share News :
ചാവക്കാട്:ഖുറാൻ സ്‌റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ റമസാനിലെ ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന റമസാൻ പ്രഭാഷണ പരമ്പര ശനിയാഴ്ച്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച്ച 10-ന് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.വരും ദിവസങ്ങളിൽ സലീം വാഫി,അഹമ്മദ് ഫൈസി കക്കാട്,അബ്‌ദുസമദ് പൂക്കോട്ടൂർ,റഫീഖ് സക്കരിയ ഫൈസി,സാലിഹ് ഹുദവി തൂത,ഓണമ്പിള്ളി മുഹമ്മദ് ഫൈസി,ഡോ.റാഷിദ് ഗസാലി,ഖലീൽ ഹുദവി എന്നിവർ പ്രഭാഷണം നടത്തും.കടപ്പുറം അഞ്ചങ്ങാടി സൽവ റീജൻസിയിൽ രാവിലെ 10-ന് പ്രഭാഷണം ആരംഭിക്കും.മാർച്ച് 15 വരെ എല്ലാ ശനി,ഞായർ ദിവസങ്ങളിലാണ് പ്രഭാഷണം.വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ടി.കെ.അബ്‌ദുസലാം,സ്വാഗതസംഘം ചെയർമാൻ ഹാഫിള് ഫാരിസ് മംനൂൻ ഫൈസി,കൺവീനർ വി.എം.ഷാഹിദ്,വർക്കിങ് ചെയർമാൻ ആർ.വി.കബീർ ഫൈസി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.