Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴയിൽ പ്ലാവ് മരം വീണ് ഒന്നര മണിക്കൂർ ഗതാഗതം മുടങ്ങി. മുക്കം കടവിൽ മുളക്കൂട്ടങ്ങൾ കടപുഴകി വീണു. അഗ്നി രക്ഷ സേന എല്ലാം മുറിച്ച് മാറ്റി ഗതാഗത തടസം നീക്കി.

20 Jun 2024 16:35 IST

UNNICHEKKU .M

Share News :



മുക്കം: കനത്ത മഴയിൽ റോഡരികിലെ മരം പൊട്ടി റോഡിന് കുറുകെയും ഇലക്ട്രിക് ലൈനിലേക്ക് വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുക്കം കൂടരഞ്ഞി റൂട്ടിലെ താഴെ കൂടരഞ്ഞിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30 നാണ് സംഭവം. കനത്ത മഴയെ തുടർന്ന് റോഡരികിലെ പ്ലാവ് മറ്റൊരു മരത്തിന് മുകളിലൂടെ ഹൈടെൻഷൻ ഇലക്ട്രിക് ലൈനും മീതെ വീണ് റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്. വിവരമറിഞ്ഞ് മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാസേന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ ഒരു മണിക്കൂറോളം പണിപ്പെട്ട് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പിന്നീട് ഇതേ റൂട്ടിലെ പട്ടോത്ത് ഇലക്ട്രിക് ലൈനിന് കുറുകെ വീണ കവുങ്ങ് സേനാംഗങ്ങൾ മുറിച്ചു മാറ്റി. മുക്കം കടവ് പാലത്തിന് സമീപം റോഡിലേക്ക് മറിഞ്ഞു വീണ മുളക്കൂട്ടം മുറിച്ചു നീക്കിയാണ് അഗ്നിരക്ഷാസേന മടങ്ങിയത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ ഒ.അബ്ദുൽ ജലീൽ, ആർ. മിഥുൻ, കെ. പി. അജീഷ്, സനീഷ് പി. ചെറിയാൻ, എം. സുജിത്ത്, ചാക്കോ ജോസഫ്, പി. ആർ. മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനങ്ങൾ നടത്തിയത്.

Follow us on :

More in Related News