Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് മിനി മാരത്തൺ, ഫ്ലാഷ് മോബ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

19 Jul 2024 19:39 IST

Jithu Vijay

Share News :

മലപ്പുറം : എച്ച്.ഐ.വി  എയ്ഡ്സ്  രോഗത്തിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി  അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച്  ജില്ലാ ആരോഗ്യവകുപ്പും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും  ആരോഗ്യ  കേരളവും സംയുക്തമായി മിനി മാരത്തൺ, ഫ്ലാഷ് മോബ്, ക്വിസ്  മത്സരങ്ങൾ സംഘടിപ്പിക്കുന്നു.


 ഓഗസ്റ്റ് ഒന്നിന്  മലപ്പുറം സിവിൽ സ്റ്റേഷനിൽ വച്ചാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള  മിനി മാരത്തൺ ആണ് സംഘടിപ്പിക്കുന്നത്. 17 മുതൽ 25 വയസ്സുവരെ പ്രായമുള്ള കോളേജ് വിദ്യാർത്ഥികൾക്കും റെഡ് റിബൺ ക്ലബ്ബ് അംഗങ്ങൾക്കും ഫ്ലാഷ് മോബ് മത്സരത്തിൽ പങ്കെടുക്കാം.  

ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളിൽ എട്ട്, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകളിൽ പഠിക്കുന്നവർക്ക് ആണ് ക്വിസ് മത്സരം നടത്തുന്നത്. ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.  


17 മുതൽ 25 വയസ്സുവരെ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്കും റെഡ് റിബൺ ക്ലബ്ബ് അംഗങ്ങൾക്കും മാരത്തൺ മത്സരത്തിൽ പങ്കെടുക്കാം. ട്രാന്‍സ് ജെൻഡർ,  സ്ത്രീ, പുരുഷൻ, എന്നീ മൂന്ന് ഇനങ്ങളിലായി ഒന്ന് ,രണ്ട് , മൂന്ന് എന്നീ സ്ഥാനക്കാർക്ക് സമ്മാനം ഉണ്ടായിരിക്കും.  എല്ലാ ഇനങ്ങളിലും ഒന്ന് ,രണ്ട് ,മൂന്ന് എന്നീ സ്ഥാനക്കാർക്ക് യഥാക്രമം 5000രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവർ പ്രിൻസിപ്പല്‍/ ഹെഡ്‍മാസ്റ്ററുടെ സാക്ഷ്യപത്രം ഹാജരാക്കണം. മത്സരവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും രജിസ്ട്രേഷനും 9447076091, 9539984491 എന്നീ നമ്പറിൽ ബന്ധപ്പെടാം.

Follow us on :

More in Related News