Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലങ്ങാടി എയർപോർട്ട് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം: സിപിഐ.

18 Jan 2025 18:32 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : നിരവധി ആളുകൾ ആശ്രയിക്കുന്ന മേലങ്ങാടി എയർപോർട്ട് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സിപിഐ മേലങ്ങാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഫണ്ട് അനുവദിച്ചിട്ടും സാങ്കേതികത്വത്തിന്റെ പേരിൽ പണി പൂർത്തീകരിക്കാതെ നിൽക്കുകയാണ്. പരസ്പരം പഴിചാരിയും, വെല്ലുവിളിച്ചും,നാടിന്റെ വികസനത്തെ ഇല്ലായ്മ ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കൊണ്ടോട്ടിയിൽ നിന്ന് എയർപോർട്ടിലേക്ക് എത്താനുള്ള പ്രധാന പാത എന്നുള്ള നിലയിലും, പ്രദേശത്തെ നൂറുകണക്കിന് വീട്ടുകാർ ഉപയോഗിക്കുന്ന റോഡ് എന്നുള്ള നിലയിലും അടിയന്തരമായ നടപടി എടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം.ഇല്ലെങ്കിൽ ജനകീയ പ്രക്ഷോഭ പരിപാടികളുമായി സിപിഐ മുന്നോട്ടുപോവും.


സമ്മേളനം സിപിഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അംഗം സി പി നിസാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പാറക്കൽ മുന്നാസ് സംസാരിച്ചു. സെക്രട്ടറിയായി നസീർ മധുവായി, അസിസ്റ്റന്റ് സെക്രട്ടറിയായി കെ ബാബുരാജ് എന്നിവരെ തിരഞ്ഞെടുത്തു.

Follow us on :

More in Related News