Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.പി.എം ഗുണ്ടായിസം അനുവദിക്കില്ല:ടി.ടി .ഇസ്മായിൽ

18 Aug 2024 08:15 IST

Preyesh kumar

Share News :

മേപ്പയൂർ: മേപ്പയൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഇലക്ഷനിൽ തിരഞ്ഞെടുപ്പ് വിജയം അട്ടിമറിച്ച ഗൂഢാലോചനക്കെതിരെ യു.ഡി.എഫ് പ്രവർത്തകർ ജനാധിപത്യപരമായി മേപ്പയൂർ ടൗണിൽ നടത്തിയ പ്രകടനത്തെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി കയ്യേറിയ സി.പി.എം ഗുണ്ടായിസം അനുവദിക്കില്ലെന്ന് മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ പറഞ്ഞു. സ്വന്തം നേതാക്കളെ പോലും തല്ലുന്ന രീതിയിൽ സി.പി.എം അധ:പതിച്ചുവെന്നും പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് മേപ്പയ്യൂർപഞ്ചായത്ത് സെക്രട്ടറി അജ്നാസ്

കരയിലിനെ സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം .ജിഷാൻ,ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ,

,മണ്ഡലം മുസ് ലിംലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ്,എം.എസ് എഫ് ദേശീയ സെക്രട്ടറി ലത്തീഫ് തുറയൂർ,യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം.കെ .അബ്ദുറഹിമാർ മാസ്റ്റർ,മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.എം. അഷറഫ്, ഖത്തർ കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ചാവട്ട് ,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, വി.മുജീബ്, ടി.കെ .അബ്ദുറഹിമാൻ, ഐ.ടി.അബ്ദുൽ സലാം,സലീം മിലാസ്,സി.കെ .ജറീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Follow us on :

More in Related News