Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞുങ്ങളെ സച്ചരിതരാക്കുന്നതിൽ മാതാപിതാക്കൾക്കും, അധ്യാപകർക്കും ഉള്ള പങ്ക് മഹത്തരം -ഷാഫി പറമ്പിൽ

15 Feb 2026 20:40 IST

Asharaf KP

Share News :

കുഞ്ഞുങ്ങളെ സച്ചരിതരാക്കുന്നതിൽ മാതാപിതാക്കൾക്കും, അധ്യാപകർക്കും ഉള്ള പങ്ക് മഹത്തരം

-ഷാഫി പറമ്പിൽ MP


കായക്കൊടി: കുട്ടികളെല്ലാവരും നിഷ്കളങ്കരും സച്ചരിതരുമാണെന്നും അവരെ വഴിതെറ്റിക്കുന്നതിൽ വ്യാപൃതരാകുന്ന ദുശ്ശക്തികളെ കരുതിയിരിക്കണമെന്നും ഷാഫി പറമ്പിൽ എം പി, കായക്കൊടി ചങ്ങരംകുളം ആലക്കാട് എം എൽ പി സ്കൂൾ ‘സ്മൃതി ലജൻഡ്‘ 121-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘടനവും LSS ജേതാക്കൾക്ക് സ്വർണ്ണമെഡൽ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു. മാതാപിതാക്കളുടെ മഹാമനസ്‌കതയിൽ അവയവദാനം വഴി അനശ്വരയായ; വാഹന അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ 9 മാസം പ്രായം മാത്രമായ ആലിൻ ഷെറിൻ അഞ്ചു കുഞ്ഞുങ്ങളിലൂടെ ജിവിക്കുകയാണെന്ന് ഏറെ വികാരവായ്പോടെടെ എ.പി, വിവരിച്ചു. കുഞ്ഞുങ്ങളെ സച്ചരിതരാക്കുന്നതിൽ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഉള്ള പങ്ക് മഹത്തരമാണെന്ന് അദ്ദേഹം സമർഥിച്ചു.

          പി ടി എ പ്രസിഡന്റ് സാജിദ് പെരുമ്പറ അധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് യു വി ബിന്ദു, വാർഡ് മെമ്പർ വിനീത ദിനേശ്, ഡോ പി കെ ഷാജഹാൻ (മെഡിക്കൽ സൂപ്രണ്ട് കുറ്റ്യാടി താലൂക്ക് ഗവ: ആശുപത്രി) വിവിധ മത്സര ജേതാക്കൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്ത് സസാരിച്ചു. സ്കൂൾ മാനേജർ കെ എം കുഞ്ഞബ്ദുള്ള ഹാജി, ഹെഡ്മാസ്റ്റർ എ വി നാസറുദ്ദീൻ, കുന്നുമ്മൽ എ ഇ ഒ കെ എം രത്നവല്ലി, കുന്നുമ്മൽ ബി പി സി എം ടി പവിത്രൻ, ഒ പി മനോജ്, അജ്നാസ് ആലോള്ളതിൽ, ഇ കെ പ്രേമൻ, എം എ ലത്തീഫ് മാസ്റ്റർ, പനങ്ങോട്ടുമ്മൽ കുഞ്ഞബ്ദുള്ള, എം ടി മൊയ്‌തു മാസ്റ്റർ, സി ടി ഹാരിസ്, ഇ കെ പുരുഷോത്തമൻ, എം പി ടി എ പ്രസിഡന്റ് ജമീല ജമാലുദ്ദീൻ കെ പി, ഷമീർ പി കെ, ദിവ്യ കെ ദിവാകരൻ, അൻസബ് എം, ഫാത്തിമ എം, പ്രസീത ജി എസ്, ജസീല ഇ, സായ്‌ലക്ഷ്മി, സാറ ടീച്ചർ, സുഗിന ടി എം പങ്കെടുത്തു.

എട്ട് വർഷങ്ങളായി പുരോയാനം വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി തന്റെ വന്ദ്യ പിതാവ് അടുവാട്ട് അമ്മത് സ്മരണ സ്വർണ്ണ മെഡൽ ഏർപ്പെടുത്തിയിരിക്കുന്നത് ഡോ പി കെ ഷാജഹാനാണ്.

Follow us on :

More in Related News