Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല ഖനന നീക്കത്തിനെതിരെ സമരം ശക്തമാവുന്നു : ജമ്യം പാറയിൽ സമര പന്തൽ തുറന്നു

25 Nov 2024 18:27 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:മേപ്പയ്യൂർ ചെറുവണ്ണൂർ പഞ്ചായത്തിൽ വ്യാപിച്ച് കിടക്കുന്ന ജൈവവൈവിധ്യത്താൽ ഏറെ സവിശേഷമായ പുറക്കാമല ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ ജാതി, മത രാഷ്ട്രീയ ഭേദം മറന്ന് ജനം അണിനിരന്നതോടെ സമരം ശക്തമാവുകയാണ്. ഇതിൻ്റെ ഭാഗമായി ജെമ്യം പാറയ്ക്ക് സമീപം സ്ഥിരം സമര പന്തൽ ഉയർന്നു.സമര പന്തൽ പ്രമുഖ സിനിമാ നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.ഒരു നാടിനെയാകെ ഇല്ലാതാക്കാനുള്ള മാഫിയ നീക്കം ചെറുത്ത് തോൽപ്പികണമെന്നും കരുവോട് ചിറ കൂടി ഇതിൻ്റെ ഭാഗമായി നശിക്കുമെന്നും ഇത് കൃഷിനാശത്തിനപ്പുറം വലിയ പാരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഗ്രാമ പഞ്ചായത്ത് മെമ്പർ സറീന ഒളോറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, സി.ടി. പ്രജീഷ് (സി.പി.എം), അബ്ദുൾ റഹിമാൻ ഇല്ലത്ത് (മുസ്ലീം ലീഗ്), വേണുഗോപാലൻ കോറോത്ത് (കോൺഗ്രസ്), എം.കെ. രാമചന്ദ്രൻ മാസ്റ്റർ (സിപി.ഐ), കെ.ടി.വിനോദൻ (ബി.ജെ.പി), മേലാട്ട് നാരായണൻ (എൻ.സി.പി), കെ. സിറാജ് മാസ്റ്റർ (വെൽഫെയർ പാർട്ടി ), എം.കെ. മുരളീധരൻ (ആർഎം.പി ),ബാലകൃഷ്ണൻ മാസ്റ്റർ ശാല നിലയം, സമരസമിതി ചെയർമാൻ ഇല്യാസ് മുയിപ്പോത്ത് കൺവീനർ എം.എം പ്രജീഷ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News