Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ട് മത്സ്യബന്ധന വള്ളം:40 ഓളം തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

22 Jul 2024 20:01 IST

MUKUNDAN

Share News :

ചാവക്കാട്:മുനക്കകടവ് അഴിമുഖത്ത് മീൻ പിടിക്കാൻ ഇറങ്ങിയ മത്സ്യബന്ധന വള്ളം ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ടു.രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് തൊഴിലാളികൾ പറഞ്ഞു.ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥയിലുള്ള അപ്പുമാർ -3 എന്ന മത്സ്യബന്ധന വള്ളമാണ് അപകടത്തിൽപ്പെട്ടത്.രാവിലെ ആറുമണിക്ക് മുനക്കകടവിൽ നിന്ന് മത്സ്യബന്ധനത്തിനായി ഇറങ്ങിയ വള്ളം തിരിച്ച് വരുമ്പോഴാണ് അപകടത്തിൽ പ്പെട്ടത്.പെട്ടന്ന് കാലാവസ്ഥ മാറിയത് തൊഴിലാളികളിൽ പരിഭ്രാന്തി പരിത്തിയെങ്കിലും മനോധൈര്യം കൊണ്ട് ഏവരും നേരിടുകയായിരുന്നു.ബോട്ടിന്റെ മേൽക്കൂര പറന്നുപോയി.ഒരു ലക്ഷത്തോളം നഷ്ടം വന്നതായി പറയുന്നു.ശക്തമായ കാറ്റിൽ നിർത്തിയിട്ടിരുന്ന ബോട്ടുകൾ പരസ്പരം ഇടിച്ചു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മറ്റു ബോട്ട് ഉടമകൾ പറഞ്ഞു.



Follow us on :

More in Related News