Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞാറും ചേറുമറിഞ്ഞ് കുരുന്നുകൾ

22 Aug 2024 14:38 IST

Preyesh kumar

Share News :

രാമനാട്ടുകര: വയലിലിറങ്ങി ഞാറും ചേറും അനുഭവിച്ചറിഞ്ഞ് കുരുന്നുകൾ.രാമനാട്ടുകര ഗവ.യു പി സ്കൂളിലെ കുരുന്നുകളാണ് മാളീരിയിലെ കൊടക്കാട്ട് താഴം വയലിലിറങ്ങി ഞാറും ചേറും എന്തെന്ന് അനുഭവിച്ചറിഞ്ഞത്. ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ 'വിത്തെന്ന മഹാത്ഭുതം ' എന്ന പാഠ ഭാഗത്തിലെ വയലിനെയും കൃഷിയെയും അടുത്തറിയാനായിരുന്നു കുരുന്നുകൾ അധ്യാപകർക്കൊപ്പം വയലിലിറങ്ങിയത്. ഞാറ്റു പാട്ടിൻ്റെ താളത്തിനൊത്ത് കുട്ടികൾ ഞാറുനട്ടു.


കർഷകൻ കൂടിയായ അധ്യാപകൻ രാമചന്ദ്രൻ്റെ കൃഷിയിടത്തിലായിരുന്നു കുട്ടിക്കൂട്ടത്തിൻ്റെ പഠനം. കർഷകരായ തോട്ടത്തിൽ ചിന്നൻ, ഗോപൻ, എന്നിവർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയുമായി കൂടെ ഉണ്ടായിരുന്നു. അധ്യാപകർക്കൊപ്പം പി ടി എ, മാതൃ പി ടി എ ഭാരവാഹികളും അംഗങ്ങളും കുട്ടികൾക്കൊപ്പം വയലിലിറങ്ങി.

Follow us on :

Tags:

More in Related News