Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2025 21:23 IST
Share News :
ചാവക്കാട്:പൊന്നാനി ദേശീയപാത 66-ൽ മഴയിൽ ചെളിവെള്ളം ഒഴുകി വീടുകളിൽ ചെളിമയം.ഞായറാഴ്ച്ച രാത്രിയിലും പുലർച്ചയിലും പെയ്ത മഴയിൽ ജനജീവിതം ദുസഹമായി.ചാവക്കാട് മണത്തല ദേശീയപാത കാറ്റാടി പരിസരത്താണ് ഈ ദുരവസ്ഥ.മഴയിൽ മലവെള്ളപ്പാച്ചിൽ പോലെ ദേശീയപാതയിൽ നിന്ന് ചെളിവെള്ളം വീടുകളിലേക്ക് ഇരച്ചുകയറി.അതിനാൽ പുറത്തേക്ക് ഇറങ്ങാൻപറ്റാത്ത സ്ഥിതിയിലായി വീട്ടുകാർ.വീടുകൾക്ക് ചുറ്റും ചെളിമയമാണ്.ദേശീയപാതയും സർവീസ് റോഡും ബന്ധപ്പെടുന്ന ഈ ഭാഗത്ത് മലിനജലവും,മാലിന്യങ്ങളുമെല്ലാം വീടുകളുടെ മുറ്റത്തും പരിസരത്തും കെട്ടിക്കിടക്കുകയാണ്.വിവരം ഉന്നത അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ലെന്ന് അക്കരപ്പറമ്പിൽ അശോകൻ പറഞ്ഞു.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പ്രദേശത്ത് വളരെയധികം ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.രൂക്ഷമായ പൊടിശല്യം മൂലം ഇവിടെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്.ചുമ,അലർജി എന്നീ രോഗഭീതിയിലാണ് കുടുംബങ്ങൾ കഴിയുന്നത്.സർവീസ് റോഡിലെ ടാറിങ് അപാകത കാരണം വലിയ വാഹനങ്ങൾ ഇതുവഴി പോകുമ്പോൾ വീട് അടക്കം കുലുങ്ങുന്ന ഭീകരാന്തരീക്ഷമാണ്.ബന്ധപ്പെട്ട അധികൃതർ തങ്ങളുടെ ദുരിത ജീവിതം തിരിച്ചറിയണമെന്നും,അടിയന്തിര പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.