Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജൈവ പച്ചക്കറി കൃഷിത്തോട്ടം വിളവെടുപ്പ് ഉത്സവം അതിവിപുലമായി നടത്തി

01 Feb 2025 17:15 IST

PALLIKKARA

Share News :

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ഡിവിഷൻ 6 ൽ ജൈവ പച്ചക്കറി കൃഷിത്തോട്ടം വിളവെടുപ്പ് ഉത്സവം അതിവിപുലമായി നടത്തി. പരപ്പനങ്ങാടി നഗരസഭാ അധ്യക്ഷൻ ഷാഹുൽ ഹമീദ് പരിപാടി ഉദ്‌ഘാടനം ചെയ്തു. കളത്തിങ്ങൽഹംസഅദ്ധ്യക്ഷത വഹിച്ചു. 

ജൈവ പച്ചക്കറി കൃഷിയിൽ 16 ഇനം പച്ചക്കറികളും വാഴ,കപ്പ.ചേന മുതലായവയുടെയും വിളവെടുപ്പ് ഉത്സവം നടന്നു. 18 സെൻ്റ് സ്ഥലത്ത് നടത്തിയ ജൈവപച്ചക്കറികൾ ഇനിയും വിളവെടുക്കാൻ ഉണ്ട് . തൊഴിലുറപ്പ് തൊഴിലാളികളും കളത്തിങ്ങൽഹംസയും സംയുക്തമായി നടത്തിയ പരിശ്രമത്തിൽ മായം ചേർക്കാത്ത പച്ചക്കറികൾ വിൽപ്പനക്കല്ല വിളവെടുത്തത്. നാട്ടുകാർക്കും പരിസരവാസികൾക്കും സൗജന്യമായി കൊടുക്കാനാണ് കളത്തിങ്ങൽഹംസയുടെ തീരുമാനം. തോട്ടത്തിലേക്ക് തുടക്കം മുതൽ അവസാനം വരെ വെള്ളം നൽകിയത് കൊരങ്ങാട്ട് പ്രഭിയാണ്. ജൈവവളങ്ങളും കീടനാശിനിയും സമയാസമയങ്ങളിൽ കൃത്യതയോടെ തൊഴുലുറപ്പ് തൊഴിലാളികളുടെ നിശ്ചയദാർഡ്യത്തോടെ ചെയ്ത പ്രവർത്തനത്തിൽ വാൻ വിജയകരമായാണ് കൃഷി നടത്തിയത്. നാടിൻ്റെ നന്മയാർന്ന പ്രവർത്തനത്തിൽ കളത്തിങ്ങൽഹംസയുടെ കൂടെ മരണം വരെ തൊഴിലുറപ്പ് സഹോദരിമാർ കൂടെയുണ്ടാവുമെന്ന് എ ഡി എസ് . ദേവു എൻ ടി പറഞ്ഞു . സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ വി.കെ. സുഹറ, കൗസിലർ റംല, സുമീ റാണി കുടുംബശ്രീ ചെയർപേഴ്സൻ സുഹറ ബീവി, കാട്ടിക്കോലോത്ത് ഗംഗാധരൻ, കൊരങ്ങാട്ട് പ്രഭിരാജൻ, വനമിത്രാ ജേതാവ് അബ്ദു റസാക്ക് എന്ന കുഞ്ഞോൻ, വെലായുധൻ മുണ്ടത്തോട്, ബാപ്പുക്ക, പ്രസാദ് ,കുഞ്ഞിമുഹമ്മത് , ഇ.പി അഹമ്മത് കോയമരക്കാർ, അബ്ദുൽ കരീം, കുഞ്ഞി മരയ്ക്കാർ, എന്നിവർ പങ്കടുത്തു. തുടർന്ന്  1996 ൽ തൊഴിലുറപ്പ് പണി തുടങ്ങിയ ചിറൻ തിണ്ടത്ത് ദേവു എന്നിവരെ ആദരിച്ചു:

Follow us on :

More in Related News