Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ പ്രതിജ്ഞയും സ്നേഹസ്പർശത്തിൻ്റെ കാരുണ്യവും കൈമാറി ഇഎംഇഎ യുടെ മാതൃക

26 Mar 2025 16:07 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി :എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു മടങ്ങുമ്പോൾ ആഘോഷങ്ങൾക്കോ ,നിറ കൂട്ടൂകൾകൊണ്ടുള്ള കലാശക്കൊട്ടോ ഇല്ലാതെ ലഹരി വിരുദ്ധ പ്രതിജ്ഞയും,

സ്നേഹ സ്പർശത്തിന്റെ കാരുണ്യവും കൈമാറി ഇ. എം.ഇ. എ ഹയർ സെക്കണ്ടറി സ്കൂളിന്റെ മാതൃക.


സർവ്വനാശത്തിന്റെയും വിഷവിത്തായ മാരക ലഹരി വിദ്യാലയങ്ങളുടെ പടിവാതിലിൽ പോലും വിപണനം ചെയ്യുന്ന കാലത്ത് ഈ സാമൂഹിക വിപത്തിനെതിരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പ്രതിജ്ഞ എടുത്തതും,

സ്കൂളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രയാസപ്പെടുന്ന കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി സ്കൂളിലെ സ്നേഹ സ്പർശം നിധിയിലേക്ക് ഫണ്ട് സമാഹരണം നടത്തിയും വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സംയുക്തമായി എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തിയും വലിയ മാതൃകയായി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന താഴെ ക്ലാസുകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിനും മറ്റുമാണ് ഈ പണം ഉപയോഗിക്കുന്നത്. പരീക്ഷയുടെ അവസാന ദിനം അതിരുവിട്ട ആഘോഷങ്ങൾക്കും ആഹ്ലാദ തിമിർപ്പുകൾക്കും അപ്പുറത്ത് സമൂഹത്തിന് മാതൃക സന്ദേശം നൽകി വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ കൈപ്പിടിച്ച് സ്കൂളിന്റെ പടിയിറങ്ങിയത് മനോഹര കാഴ്ചയായി.

പരിപാടി കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ പ്രകാശൻ.എ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രജോഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മാസ്റ്റർ പിടി ഇസ്മയിൽ, പിടിഎ പ്രസിഡണ്ട് പിഡി ഹനീഫ, ബാവ തുറക്കൽ, ഷമീർ പിഎ, രോഹിണി.കെ.എസ്, ജാഫർ സാദിഖ്, പി കെ എം ഷഹീദ്, ബഷീർ മേച്ചേരി, കെ. എം. ഇസ്മയിൽ,

ഫാബിസ് പി, പോലീസ് കോൺസ്റ്റബിൾ ശുഹൈബ്,കെ.കെ, ഹസീന, ബഷീർ തൊട്ടിയൻ, ഫാത്തിമ, ഇ. ടി. സഫീർ,സലീന.സി.വി,അബ്ദുൽ റഫീക്ക്, പി. എം ,റിസ്‌വാൻ. ഇ. കെ,മുഹമ്മദ് മർസൂക്ക്,തസ്നീന.പി,അനസ്.എം,ദിൽന.പി,ഖദീജ.ടി, സൈഫുന്നിസ പൊറ്റയിൽ,സുൽഫത്ത് സി, മുർഷിദ.പി.കെ, ഹിഷാം.പി.കെ, ശംലി.പി, ആദിൽ മുഹമ്മദ്. കെ, ജാബിർ അൻസാരി

തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News