Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹപാഠികളെ ചേർത്ത് പിടിച്ച് വീണ്ടും എസ്.എസ് എൽ സി തടായി കൂട്ടം95 ബാച്ച് ഒത്ത് കൂടി .

12 Jul 2024 15:01 IST

UNNICHEKKU .M

Share News :

മുക്കം: എസ്.എസ്.എല്‍.സി പഠനം കഴിഞ്ഞ് മുപ്പതാംവര്‍ഷം സഹപാഠികള്‍ വീണ്ടും ഒത്തുകൂടി. കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂളിലെ '95 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളാണ് പോയകാലത്തെ കഥകള്‍ പറയാന്‍ വീണ്ടുമൊരുമിച്ചത്. പടിയിറങ്ങി മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി കണ്ടുമുട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു പലരും. കുടുംബവിശേഷങ്ങളും പഠനകാലത്തെ അനുഭവങ്ങളും പങ്കുവെച്ച് അവര്‍ ഒരുദിനം കഴിച്ചുകൂട്ടി. ചുള്ളിക്കാപ്പറമ്പ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന '95ലെ തടായിക്കൂട്ടം- 'മീറ്റ് അപ് 24' ല്‍ നൂറോളം പേര്‍ പങ്കാളികളായി. കൂട്ടായ്മ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. എം.എ. അമീന്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഷലീജ, ജാഫര്‍ പൂളക്കത്തൊടി, സിയാഉല്‍ഹഖ്, ആബിദ്, സാലിം ജീ റോഡ് എന്നിവര്‍ സംസാരിച്ചു. ബേബി സുമതി പ്രാര്‍ഥനാഗീതം ആലപിച്ചു. ജാബിര്‍ പി സ്വാഗതവും അഹമ്മദ് കീരന്‍തൊടിക നന്ദിയും പറഞ്ഞു. 

ചികിത്സയില്‍ കഴിയുന്ന സഹപാഠിക്കായി അംഗങ്ങളില്‍നിന്ന് സമാഹരിച്ച ഒന്നരലക്ഷം രൂപ വിതരണം ചെയ്തു. 

അരീക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ആരോഗ്യ പരിശോധ ക്യാമ്പും സംഘടിപ്പിച്ചു. '95 തടായിക്കൂട്ടം' പ്രസിഡന്റായി റഷീദ് എള്ളങ്ങല്‍, വൈസ് പ്രസി' റുബീന കെ ടി, കണ്‍വീനര്‍ ജാബിര്‍ പി, ട്രഷറര്‍ റസിയമോള്‍ ചെറുവാടി എന്നിവരെ തെരഞ്ഞടുത്തു . സുൽഫി വി കെ, ഇസ്മായില്‍ കോട്ടമ്മല്‍ പൂളമണ്ണില്‍, ഷബ്ന യു.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Follow us on :

More in Related News