Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2025 19:58 IST
Share News :
പുന്നയൂർ:അകലാട് ഒറ്റയിനി സെന്ററിലെ ദേശീയപാത അടിപ്പാതക്ക് കീഴിൽ ദേശീയപാത നിർമ്മാണ തൊഴിലാളികളുടെ അനധികൃത താമസം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.യുഡിഎഫ് നേതാക്കൾ ദേശീയപാത അധികൃതരുമായി നേരിൽ കണ്ടും പരാതി ഉന്നയിച്ചു.ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ തൊഴിലാളികളാണ് അടിപ്പാതക്ക് താഴെ ഏതാണ്ട് പകുതിയോളം സ്ഥലം കവർന്നെടുത്തുകൊണ്ട് അനധികൃത താമസം നടത്തുന്നത്.പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,വിവിധ സ്കൂളുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ആണ് ഇതുവഴി കടന്നുപോകുന്നത്.അനധികൃത താമസം മൂലം അടിപ്പാതക്ക് താഴെ വീതി കുറഞ്ഞതിനാൽ ഇതുവഴിയുള്ള യാത്ര ദുസ്സഹവും വാഹനങ്ങളുടെ നീണ്ട നിരക്കും ബ്ലോക്കിനും കാരണമാവുകയാണ്.രോഗിയുമായി പോകുന്ന ആംബുലൻസ് പോലും ദീർഘനേരം ബ്ലോക്കിൽ അകപ്പെടുന്ന സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായി.മാസങ്ങളായുള്ള ഈ അനധികൃത താമസത്തോട് അധികൃതർ കണ്ണടക്കുകയാണ്.അനധികൃത താമസം അടിയന്തരമായി ഒഴുപ്പിച്ചില്ലെങ്കിൽ ബഹുജന സമരവുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.യുഡിഎഫ് നേതാക്കളായ എം.വി.ഹൈദരലി,ആർ.പി.ബഷീർ,സി.അഷറഫ്,ഐ.പി.രാജേന്ദ്രൻ,മൊയ്തീൻഷ പള്ളത്ത്,യൂസഫ് ഹാജി,റാഷ് മുനീർ,ഇർഷാദ് പള്ളത്ത്,ടി.എം.നൂർദ്ദീൻ,അബ്ദുൽ സലീം കുന്നമ്പത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയപാത അതികൃതരെ കണ്ടത്.മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ അസീസ് മന്ദലാംകുന്ന്,ആർ.വി.അഹ്മദ് കബീർ ഫൈസി,നൗഫൽ കുഴിങ്ങര,കെ.എം.ഷാജഹാൻ,ഷെബീർ എടക്കര എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.