Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 16:50 IST
Share News :
കീഴരിയൂർ: 2024 - 25 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. നവംബർ 22 23 24 തിയ്യതികളിലായി നടത്തുന്ന ത്രിദിന ക്യാമ്പ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ. കെ.അമ്പിളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ് ഒ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ജ്യോതിഹെഡ്മിസ്ട്രസ്ജ്യോതിS, പി ടി എ പ്രസിഡന്റെ് ടി. ഇ. ബാബു, മദർ പി.ടി.എ വൈസ് പ്രസിഡന്റ് ബിന്ദു, ഗൈഡ്സ് ക്യാപ്റ്റൻ സി.ശിൽപ , ഫിസിക്സ് അധ്യാപിക എ.അനുഷ , സ്കൂൾ ചെയർ പേഴ്സൺ മാളവിക ബാബുരാജ് എന്നിവർ സംസാരിച്ചു. ഗൈഡ്സ് യൂണിറ്റ് ലീഡർ എം.എം.ദേവപ്രിയ നന്ദി പറഞ്ഞു. അധ്യാപികമാരായ കെ.കെ.സിന്ധു , വി.കെ.രജില , കെ.മഞ്ജുള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.