Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തർപ്പണ തിരുനാളിന് ഒരുങ്ങി പാലയൂർ തീർത്ഥകേന്ദ്രം:കലാസന്ധ്യകൾക്ക് തുടക്കമായി

06 Jul 2025 17:58 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമായി.സെന്റ് തോമസ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ റവ.ഫാ.ബിജു പാണെങ്ങാടൻ കലാസന്ധ്യ ഉദ്ഘാടനം നിർവഹിച്ചു.തീർത്ഥ കേന്ദ്രം അസി.വികാരി റവ.ഫാ.ക്ലിന്റ് പാണെങ്ങാടൻ പുരസ്‌കാരം വിതരണം നിർവഹിച്ചു.ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ സന്നിഹിതനായി.നടത്തു കൈക്കാരൻ പി.എ.ഹൈസൺ,ജനറൽ കൺവീനർ ടി.ജെ.ഷാജു എന്നിവർ പ്രസംഗിച്ചു.വിവിധ ദിവസങ്ങളിലായി കുടുംബ കൂട്ടായ്മകൾ,ഭക്ത സംഘടനകൾ,സ്കൂളുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും,ജൂലൈ 12-ന് മെഗാബാൻഡ് മേളവും,13-ന് വൈകുന്നേരം 7 മണിക്ക് മാൽബ്രോസ് ക്ലബ് ഒരുക്കുന്ന പൂഞ്ഞാർ നവാദര പാല ടീമിന്റെ ബാൻഡ് മേളവും,14-ന് വൈകീട്ട് 7 മണി മുതൽ 10 മണി വരെ ആന്റോ സൗണ്ട് പാലയൂർ ഒരുക്കുന്ന പാലാ കമ്മ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും ഉണ്ടായിരിക്കുമെന്ന് കൾചറൽ പ്രോഗ്രാം കൺവീനർ റിഷി ലാസർ അറിയിച്ചു.കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ കെ.വി.വിബിൻ,നവീൻ പാലുവായ്,മീഡിയ വിംഗ് പാലയൂർ മഹാ ശ്ലീഹ തുടങ്ങിയവർ കലാസന്ധ്യ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

Follow us on :

More in Related News