Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ഡി.പി.ഐ. അടിച്ചുവാരൽ പ്രതിഷേധം നടത്തി.

13 Aug 2024 06:43 IST

enlight media

Share News :

മാവൂർ: മാവൂർ

ഗ്രാമപഞ്ചായത്തിൽ സ്വീപ്പർ തസ്തികയിൽ നാല് പേർ സ്ഥിരം നിയമനത്തിൽ ജോലിക്കാരായുണ്ടെങ്കിലും അങ്ങാടികളും റോഡുകളും മറ്റും വൃത്തിയാക്കാനോ മാലിന്യങ്ങൾ നീക്കം ചെയ്യാനോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ മാവൂർ പഞ്ചായത്ത് കമ്മിറ്റി മാവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരം അടിച്ചുവാരി പ്രതിഷേധിച്ചു.

വൻ ശമ്പള സ്കെയിലിൽ ജോലിക്ക് കയറിയ സ്വീപ്പർമാർ യാതൊരുവിധ ജോലിയും ചെയ്യാതെ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വിശ്രമിക്കുകയാണെന്നും ഇവരെക്കൊണ്ട് ജോലിയെടുപ്പിക്കേണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോ ഭരണസമിതിയോ അതിന് മുതിരാതെ ഇവർക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും സമരക്കാർ ആരോപിച്ചു.

യാതൊരു ജോലിയും ചെയ്യാതെ ശമ്പളം പറ്റുന്ന ഈ നാലുപേർക്കെതിരെയും നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.

അടിച്ചുവാരൽ സമരം എസ് ഡി പി ഐ പഞ്ചായത്ത്‌ ട്രഷറർ ഷരീഫ് കൽപ്പള്ളി ഉദ്ഘാടനം ചെയ്തു. മുനീർ പി എം,യു കെ അഷറഫ്, സുലൈഖ മാവൂർ അഷ്‌റഫ്‌, ഗഫൂർ കൽപ്പള്ളി, മുഹമ്മദ്‌ പി പി, മൻസൂർ, റഫീഖ്, ഷർജിന, ഷലീമ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News