Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൽപ്പറ്റ നാരായണന് കൊയിലാണ്ടിയുടെ ആദരം

20 Sep 2024 17:41 IST

Preyesh kumar

Share News :

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണന് കൊയിലാണ്ടിയുടെ ആദരം. സെപ്തംബർ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി നഗരസഭ ടൗൺഹാളിലാണ് പരിപാടി. ശ്രദ്ധ സാമൂഹ്യ പാഠശാല കൊയിലാണ്ടിയാണ് സംഘാടകർ. കൽപ്പറ്റ കവിതകളെ അടിസ്ഥാനമാക്കി കോഴിക്കോട് ജില്ലയിലെ നാടക പ്രവർത്തകർ അവതരിപ്പിക്കുന്ന നാടകാവിഷ്കാരത്തോടു കൂടി പരിപാടി ആരംഭിക്കും.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ എം.എൻ. കാരശ്ശേരി ഉദ്ഘാടനം നിർവ്വഹിക്കും.പ്രശസ്ത ശില്പി മനോജ് ചൊവ്വ രൂപകൽപ്പന ചെയ്ത ശില്പo കാനത്തിൽ ജമീല എം.എൽ.എ കൽപ്പറ്റ നാരായണന് സമർപ്പിക്കും.സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. യു.കെ.കുമാരൻ, വീരാൻകുട്ടി, രാജേന്ദ്രൻ എടത്തുംകര, വി.ടി.മുരളി, യുവ എഴുത്തുകാരി നിമ്ന വിജയൻ. എന്നിവർ സംസാരിക്കും. കൊയിലാണ്ടിയിലെ കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. 



Follow us on :

Tags:

More in Related News