Tue Dec 12, 2023 10:56 PM 1ST

Location  

Sign In

KGMOA മാർച്ച് 18 ന് DHS ഓഫീസ് ധർണ്ണ സംഘടിപ്പിക്കുന്നു

12 Mar 2025 17:04 IST

enlight media

Share News :

കോഴിക്കോട് : ആരോഗ്യവകുപ്പിലെ ഗുരുതരമായ മാനവ വിഭവശേഷിക്കുറവ് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിലും, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഡോക്ടർമാർക്കെതിരെയുള്ള പ്രതികാര മനോഭാവത്തോടുകൂടിയുള്ള അച്ചടക്ക നടപടികളിലും പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ ഈ വരുന്ന മാർച്ച് 18 ന് ഒരു പ്രതിഷേധധർണ സംഘടിപ്പിക്കുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ രാവിലെ 11 മണി മുതൽ ഒരു മണി വരെയാണ് ധർണ്ണ സംഘടിപ്പിക്കുക.


ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ അഞ്ഞൂറോളം ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഈ ഒഴിവുകൾ നികത്താൻ വേണ്ട നടപടികൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല. ഇതുമൂലം സർക്കാർ സർവീസിലെ ഡോക്ടർമാർക്കുമേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.


മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള vip ഡ്യൂട്ടികളിൽനിന്ന് വിട്ടുനിന്നതിന്റെ പേരിൽ ഡോക്ടർമാർക്കെതിരെ പ്രതികാരമനോ ഭാവത്തോടുകൂടിയുള്ള അച്ചടക്ക നടപടികൾ ആരംഭിച്ചിരിക്കുകയാണ്. സംഘടനയുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് VIP ഡ്യൂട്ടിക്കുള്ള മാനദണ്ഡങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി പുതിയൊരു സർക്കുലർ ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചതിനു ശേഷവും ഇത്തരം ശിക്ഷാ നടപടികളുമായി മുന്നോട്ടു പോകുന്നത് തികച്ചും അപലപനീയമാണ്


ഏപ്രിൽ മാസത്തിൽ പൂർത്തീകരിക്കേണ്ട പൊതു സ്ഥലംമാറ്റ നടപടിക്രമങ്ങൾ നാളിതുവരെ ആരംഭിച്ചിട്ടില്ല. മാത്രവുമല്ല ഡോക്ടർമാരുടെ വിവിധ സർവീസ് വിഷയങ്ങളിൽ ന്യായീകരിക്കാനാവാത്ത കാലതാമസവും പതിവായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ പ്രത്യക്ഷസമരരംഗത്തേക്ക് ഇറങ്ങാൻ സംഘടന നിർബന്ധിതമായിരി ക്കുകയാണ്. ഉന്നയിക്കുന്ന വിഷയങ്ങളിൽ സമയബന്ധിതമായ പരിഹാരം ഉണ്ടാവുന്നില്ലെങ്കിൽ കൂടുതൽ കടുത്ത സമരമാർഗ്ഗങ്ങളുമായി മുന്നോട്ടുപോകാനും സംഘടന തീരുമാനിച്ചിരിക്കുന്നു.


KGMOA ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടത്തുന്ന പ്രതിഷേധധർണ്ണയിൽ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ


ഡോക്ടർമാർക്കെതിരെയുള്ള പ്രതികാര നടപടികൾ നിരുപാധികം പിൻവലിക്കുക

ജീവനക്കാരോടുള്ള മനുഷ്യത്വരഹിതമായ സമീപനങ്ങൾ അവസാനിപ്പിക്കുക

ഡോക്ടർമാരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുക.

ജനറൽ ട്രാൻസ്ഫർ സമയബന്ധിതമായും നീതിയുക്തമായും പ്രായോഗിക സമീപനത്തോടെയും നടത്തുക.

വിവിധ കേഡറുകളിലായി ഡോക്ടർമാരുടെ നിലവിലുള്ള 500 ഓളം ഒഴിവുകൾ അടിയന്തിരമായി നികത്തുക.

വകുപ്പിൻ്റെ അനാസ്ഥ കൊണ്ട് കോവിഡ് കാലത്ത് പി.ജി പഠന ശേഷം സർവീസിൽ തിരികെ പ്രവേശിക്കുന്നതിനായി കാത്തിരിക്കേണ്ടി വന്നവരുടെ കാലയളവ് ഉടനടി ക്രമപ്പെടുത്തുക

ചില ഡിപിഎം മാരെ സമാന്തര അധികാര കേന്ദ്രങ്ങളാക്കി മാറ്റി ഡി.എം.ഒ മാരെ നോക്കുകുത്തികളാക്കുന്ന

പ്രീണനനയം അവസാനിപ്പിക്കുക



പ്രസിഡന്റ്/ ജനറൽ സെക്രട്ടറി

KGMOA

Follow us on :

More in Related News