Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയഭേരി-വിജയസ്പർശം ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് ഇ.എം.ഇ. എ യിൽ തുടക്കം

25 Jul 2025 17:55 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി :വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്ത ‘വി​ജ​യ​സ്പ​ര്‍ശം’ പദ്ധതിയുടെയും ഇ. എം.ഇ.എ ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ്.യൂണിറ്റിന്റെയും നേതൃത്വത്തിൽ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് ഇ. എം.ഇ. എ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.


സൈതൂൺ ഇന്റർനാഷണൽ കാമ്പസ് സർഗപ്രതിഭ

റോന റഫീഖ്‌ പള്ളിയാളി ക്ലാസ് നയിച്ചു. പി. ടി. ഇസ്മായിൽ മാസ്റ്റർ

സ്കൂളിന്റെ ഉപഹാരം നൽകി.

വിജയസ്പർശം കോർഡിനേറ്റർ

കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വിജ​യ​ഭേ​രി കോർഡിനേറ്റർ

കെ.എസ്. രോഹിണി പദ്ധതി വിശദീകരിച്ചു.


ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


സ്വാഭാവികമായ രീതിയിൽ ഭാഷാ ശേഷി ആർജിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കളികളിലൂടെയും സംഭാഷണങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് ഭാഷയെ അടുത്ത് അറിയാനുള്ള അവസരം ഒരുക്കും. ഡിജിറ്റൽ, വിഷ്വൽ, ഓഡിയോ രൂപത്തിൽ 5 മാസം നീണ്ടു നിൽക്കുന്നതാണ് ക്ലാസ്.

സ്കൂൾ പാർലമെന്റ് അംഗം

ഫാഹ്മ കെ.സി., സിൽജിയ ഫഹ്‌മി. എ, ഫാത്തിമ റിൻഷ.എൻ.എച്ച്, ഫെമിന. പി, ഷഹല ഫാത്തിമ. പി, കെൻസ ഫാത്തിമ. പി. കെ, ഫാത്തിമ നിത, ജസ്‌ന ജാസ്മിൻ, ആയിഷ ഫാത്തിമ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News