Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 21:54 IST
Share News :
പേരാമ്പ്ര:ഷാഫി പറമ്പിൽ എം.പിയെ വകവരുത്താൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്നും അത്തരം നീക്കങ്ങളെ ചെറുത്തു തോൽപിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പേരാമ്പ്രയിൽ യു ഡി എഫ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല സ്വർണ്ണ പാളി വിഷയം ഉൾപ്പെടെ വഴി തിരിച്ചുവിടാനാണ് കരുതിക്കൂട്ടി എം പിയെ ആക്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ശബരിമല മുഴുവൻ പിണറായി സർക്കാർ ചെമ്പാക്കി മാറ്റുമായിരുന്നുവെന്നും ഈ വിഷയം മാറ്റാനാണ് ഷാഫിക്കെതിരെ കടന്നാക്രമണം നടത്തുന്നതെന്നും സി.പി.എമ്മിന്റെ കോട്ടകൊത്തളങ്ങളെ വെല്ലുവിളിക്കുന്നതു കൊണ്ടാണ് അവർ ഷാഫിയെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി. എഫ് ജില്ലാ ചെയർമാൻ കെ.ബാല നാരായണൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ദീപ ദാസ് മുൻഷി, മൻസൂർ അലി ഖാൻ, എം.കെ.രാഘവൻ എം പി, ടി.സിദ്ദിഖ് എം എൽ എ, കെ. പ്രവീൺ കുമാർ, പി.എം നിയാസ്, കെ. ജയന്ത്, കെ.എം. അഭിജിത്ത്, കെ.സി. അബു, ടി.ടി. ഇസ്മയിൽ, എൻ. സുബ്രഹ്മണ്യൻ, നജീബ് കാന്തപുരം, ഐ. മുസ, പാറക്കൽ അബ്ദുള്ള, അബിൻ വർക്കി, സി.എച്ച്. ഇബ്രാഹിം കുട്ടി, പി.എം. ജോർജ്ജ്, എം.എ. റസാഖ്, വിദ്യ ബാലകൃഷ്ണൻ, രാജീവ് തോമസ്, മുനീർ എരവത്ത്, രാജൻ മരുതേരി , എസ്.പി. കുഞ്ഞമ്മദ്, പി.കെ. രാഗേഷ്, സിപിഎ അസീസ്, സൂപ്പി നരിക്കാട്ടേരി, കെ.എ. ജോസുകുട്ടി, ടി.പി. ചന്ദ്രൻ, കെ. രാമചന്ദ്രൻ, സന്ധ്യ കരണ്ടോട്, ഗൗരി പുതിയേടത്ത് എന്നിവർ സംസാരിച്ചു.
ജില്ല യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ സ്വാഗതവും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി.എ. അസീസ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.