Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി പരിഹാര അദാലത്ത് നാളെ

20 Dec 2024 19:50 IST

PEERMADE NEWS

Share News :


പീരുമേട്:

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന പേരിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നു. വി. വിഗ്നേശ്വരി ഐ എ എസ് (ജില്ലാ കളക്ടർ, ഇടുക്കി)

വി.എൻ. വാസവൻസഹകരണ, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി,

റോഷി അഗസ്റ്റിൻജലവിഭവ വകുപ്പ് മന്ത്രി, വാഴൂർ സോമൻ എം.എൽ.എ,

അഡ്വ. ഡീൻ കുര്യാക്കോസ്

 എം.പി,കെ.റ്റി ബിനുജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,മാലതി പി.പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അഴുത,ആർ. ദിനേശൻ പ്രസിഡന്റ്, പീരുമേട് പഞ്ചായത്ത്,അനൂപ് ഗാർഗ് ഐ.എ.എസ്,സബ് കളക്ടർ, ഇടുക്കി,അതുൽ എസ്. നാഥ്ഡെപ്യൂട്ടി കളക്ടർ & നോഡൽ ഓഫീസർ,ഷൈജു പി. ജേക്കബ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഇടുക്കി എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്‌ച രാവിലെ 10 മുതൽ കുട്ടിക്കാനം കുടുംബ സംഗമ ഓഡിറ്റോറിയത്തിൽ(മരിയഗിരി സ്കൂളിന് എതിർവശം) വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പീരുമേട് താലൂക്ക്‌തല പരാതി പരിഹാര അദാലത്ത് നടത്തുന്നതാണ്.

പീരുമേട് താലൂക്കിൽ ഉൾപ്പെട്ടുവരുന്ന എല്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് അദ്ധ്യക്ഷന്മാരും ജനപ്രതിനിധികളും, ജില്ലാ താലൂക്ക്‌തല ഓഫീസ് മേധാവികളും ഈ പരിപാടിയിൽ സംബന്ധിക്കും.

Follow us on :

More in Related News