Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

04 Aug 2025 21:31 IST

Asharaf KP

Share News :

കന്യാസ്ത്രീകളുടെ

അറസ്റ്റിൽ പ്രതിഷേധിച്ച്

എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

കോട്ടപ്പള്ളി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പള്ളിയിൽ ധർണ്ണ നടത്തി. സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ല കൗൺസിൽ മെമ്പർ പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സി പി എം ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ പി ബിനൂപ്, ആർ ജെ ഡി മണ്ഡലം പ്രസിഡണ്ട് ടി എം മനോജ്, എൻ സി പി മണ്ഡലം പ്രസിഡണ്ട് ടി കെ രാഘവൻ, ഐ എൻ എൽ നേതാവ് സി എച്ച് ഹമീദ് മാസ്റ്റർ, സി മുകുന്ദൻ, ദിനേശൻ, കെ കെ നൗഷാദ്, ആർ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News