Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലിയാര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പില്‍ 814 ആധികാരിക രേഖകള്‍ ലഭ്യമാക്കി

10 Mar 2025 13:12 IST

Jithu Vijay

Share News :

 മലപ്പുറം : ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ക്യാമ്പിലൂടെ സമാപനമായി. ക്യാമ്പില്‍ ചാലിയാര്‍ പഞ്ചായത്തിലെ വനമേഖലക്കകത്തുള്ള 39 ഊരുകളില്‍ നിന്നുള്ള 814 ആളുകള്‍ക്ക് ആവശ്യമായ രേഖകള്‍ ഉടനടി ലഭ്യമാക്കാന്‍ സാധിച്ചു.


ചാലിയാര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പിന്റെ ഉദ്ഘാടനം ഇടിവണ്ണ എസ്റ്റേറ്റ് ഗവ:എല്‍ പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മനോഹരന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോണിയില്‍ സുരേഷ് അധ്യക്ഷനായി. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍മാരായ പിടി ഉസ്മാന്‍, ഗ്രീഷ്മ പ്രവീണ്‍, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍എന്‍ സിന്ധു, ജില്ലാ അക്ഷയ കോഡിനേറ്റര്‍ ടി എസ് അനീഷ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശ്യാംകുമാര്‍, അകമ്പാടം വില്ലേജ് ഓഫീസര്‍ സാക്കിര്‍ മുഹമ്മദ്, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ടി അനീഷ്, ഉണ്ണികൃഷ്ണന്‍, എസ് ടി പ്രമോട്ടര്‍ ബ്ലെസ്സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


ഇന്ന് നടന്ന ക്യാമ്പിലൂടെ ആധാര്‍ കാര്‍ഡ് - 148, 'റേഷന്‍ കാര്‍ഡ് - 121, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് - 44, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ - 35, ഈ ഡിസ്ട്രിക് - 180, ജനന സര്‍ട്ടിഫിക്കറ്റ് - 130, പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകള്‍ - 1, പ്രിന്റഡ് ആധാര്‍ - 10, ഡിജി ലോക്കര്‍ - 57, കാസ്പ്-86, തൊഴില്‍ കാര്‍ഡ് - 2 എന്നിങ്ങനെയാണ് രേഖകള്‍ വിതരണം ചെയ്തതെന്ന് അക്ഷയ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. 


 പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് നിത്യജീവിതത്തില്‍ ആവശ്യമായ ആധികാരിക രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പ് തിരിച്ചറില്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് (കെ.എ.എസ്.പി), ബാങ്ക് അക്കൗണ്ട് എന്നിവ ലഭ്യമാക്കുകയും ഈ രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാനുള്ള സംവിധാനം ചെയ്യുകയുമാണ് എ.ബി.സി.ഡി പദ്ധതിയുടെ ലക്ഷ്യം.

Follow us on :

More in Related News