Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2025 20:26 IST
Share News :
ചാവക്കാട്:മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ അവലോകന യോഗം ചേർന്നു.നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ കെ.കെ.മുബാറക്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ,നഗരസഭ സെക്രട്ടറി എം.എസ്.ആകാശ്,നഗരസഭ ക്ലീൻ സിറ്റി മാനേജർ ബി.ദിലീപ്,ചാവക്കാട് ഡെപ്യൂട്ടി തഹസിൽദാർ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ഷാജ് കുമാർ,ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 എം.ഷമീർ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ കെ.രാംകുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.മഴക്കാലത്തിന് മുന്നോടിയായി ഈ മാസം 15-ാം തിയ്യതിക്ക് മുൻപായി നഗരസഭയിലെ എല്ലാ വാർഡുകളിലും വാർഡ് തല ശുചിത്വ സമിതികൾ രൂപീകരിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.