Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 19:33 IST
Share News :
ചാവക്കാട്:നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോകമുലയൂട്ടൽ വാരാചരണം നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം സ്വാഗതം ആശംസിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക്,പൊതുമരാത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ,ചാവക്കാട് താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.രാംകുമാർ,നഗരസഭ എൽസിഡിഎസ് സൂപ്പർവൈസർ ദീപ എന്നിവരും സംസാരിച്ചു.നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഷബ്ന കൃഷ്ണൻ അമ്മമാർക്ക് ക്ലാസ് നൽകി.ഇതിനോടൊപ്പം തന്നെ ഹെൽത്തി ബേബി കോണ്ടെസ്റ്റ് സംഘടിപ്പിച്ചു.പങ്കെടുത്ത അമ്മമാർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.നഗരസഭ കൗൺസിലർമാർ,അംഗൻവാടി വർക്കേഴ്സ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.