Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുളിക്കൽ ഗ്രന്ഥശാല ഉന്നത വിജയികളെ അനുമോദിച്ചു

01 Jun 2025 20:43 IST

Saifuddin Rocky

Share News :

പുളിക്കൽ : പുളിക്കൽ വായനശാല ആൻ്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എൽ എസ് എസ് ,യു എസ് എസ് ,എൻ എം എം എസ് സ്കോളർഷിപ്പ് നേടിയവരെയും, എസ്.എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.


സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം എൻ.പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് പി.അബ്ദുൽ റസാഖ് അധ്യക്ഷനായിരുന്നു. ഗ്രന്ഥശാല ജില്ലാ കൗൺസിൽ നിർവാഹക സമിതി അംഗം കെ.കൃഷ്ണൻ, ബിപിഒ അനിഷ് കുമാർ, പത്രപ്രവർത്തകൻ വിനയൻ വെണ്ണായൂർ, പി.എൻ. മലിക്, എ.കെ. അബ്ബാസലി,മുഹ്സിന നൂറുൽ അമീൻ എന്നിവർ പ്രസംഗിച്ചു.


ചിത്രം : പുളിക്കൽ വായനശാല ആൻ്റ് ഗ്രന്ഥാലയം ഉന്നത വിജയികൾക്ക് നൽകിയ അനുമോദനം

സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം എൻ.പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News