Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 20:03 IST
Share News :
ഗുരുവായൂർ:ഗ്ളോബൽ എൻഎസ്എസ്സിന്റെ നേതൃത്ത്വത്തിൽ 148ാം മന്നം ജയന്തി ആഘോഷം ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ജിൻഎൻഎസ്എസ് ഏർപ്പെടുത്തിയ പ്രഥമ മന്നം പത്മനാഭ പുരസ്കാരം മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.രാമൻ നായർക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സമ്മാനിച്ചു. ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ജയന്തി സമ്മേളനത്തിൽ പ്രശസ്ത കവിയും,പണ്ഡിതനുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി മന്നം അനുസ്മരണ പ്രഭാഷണം നടത്തി.നിർദ്ദനരായ രണ്ടുവിദ്യാർത്ഥിനികളുടെ ഭാവി പഠനം ജിഎൻഎസ്എസ് ഏറ്റെടുത്തു.കലാ സാംസ്കാരിക രംഗത്തെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.ഇടർന്ന് മഹിള വിഭാഗം ജനനി അവതരിപ്പിച്ച പാരമ്പര്യ തിരുവാതിര കളിയും,കേരള നടനവും,ഗാനാലാപനവും അരങ്ങേറി.ജിഎൻഎസ്എസ് ഭാരവാഹികളായ കോഴിക്കോട് രവീത്രനാഥൻ നായർ,രാമനാഥൻ നെട്ടിശ്ശേരി,കെ.മോഹനകൃഷ്ണൻ,കെ.ടി.ശിവരാമൻ നായർ,പി.ശ്രീകുമാർ നായർ,രാധശിവരാമൻ,ഗീത വിനോദ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.