Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2025 21:05 IST
Share News :
പാവറട്ടി:സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ ഇടവക ദിനവും നവ വൈദികൻ ഫാ.ബ്രിൽവിൻ ഒലക്കേങ്കിലിന് സ്വീകരണവും തീർത്ഥകേന്ദ്രം സഹ വൈദികരായ ഫാ.മിഥുൻ ചുങ്കത്ത്,ഫാ.ഡേവിസ് പുലിക്കോട്ടിൽ എന്നിവർക്കുള്ള യാത്രയയപ്പും നടന്നു.സമർപ്പണ ബലിയോടെ ആരംഭിച്ച പൊതുയോഗം നവവൈദികൻ ഫാ.ബ്രിൽവിൻ ഒലക്കേങ്കിൽ ഉദ്ഘാടനം ചെയ്തു.തീർത്ഥകേന്ദ്രം റെക്‌ടർ ഫാ.ഡോ.ആൻ്റണി ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ
സെൻ്റ് തോമസ് ആശ്രമം പ്രിയോർ ഫാ.ജോസഫ് ആലപ്പാട്ട് മുഖ്യപ്രഭാഷണവും നടത്തി.ഫാ.മിഥുൻ ചുങ്കത്ത്,ഫാ.ഡേവിസ് പുലിക്കോട്ടിൽ,ട്രസ്റ്റി പീയുസ് പുലിക്കോട്ടിൽ,ജനറൽ കൺവീനർ ഒ.ജെ.ജസ്റ്റിൻ, സിസ്റ്റർ റാണി മരിയ,സേവിയർ അറയ്ക്കൽ,സി.വി.സേവിയർ,അഡ്വ.ജോബി ഡേവീഡ്,എ.എൽ.കുരിയാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വിവിധ മേഖലകളിൽ പ്രതിഭകളെയും,ജൂബിലിയേറിയന്മാരെയും ആദരിക്കുകയും കലാ സാഹിത്യ കായിക മത്സര വിജയികൾക്ക് സമ്മാനദാനവും,കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.