Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 17:19 IST
Share News :
കല്പറ്റ : മനുഷ്യ സമൂഹത്തിന്റെ സമാധാന ജീവിതം മുന്നോട്ടു വയ്ക്കുന്ന ഖുർആനിന്റെ സന്ദേശം ഉൾകൊള്ളാൻ വിശ്വാസി സമൂഹം തയ്യാറാവേണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു.
ഐ എസ് എം ഖുർആൻ അന്താരാഷ്ട്ര വെളിച്ചം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുർആൻ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല. അഭിസംബോധന ചെയ്യുന്നത്. മാനവ രാശിയുടെ വിജയമാണ്
ഖുർആനിന്റെ പ്രമേയം. ഖുർആൻ പഠിപ്പിക്കുന്ന വിശ്വാസം, കർമ്മം, സംസ്കാരം എന്നിവ പ്രായോഗികമാണ്.ഖുർആൻ ഉയർത്തുന്ന മാനവിക വീക്ഷണം കൂടുതൽ പഠന വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയതയും വിഭാഗീയതയും പ്രചരിപ്പിക്കുന്നവർ വേദ ഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെ. കുറിച്ചു ധാരണയില്ലാത്തവരാണ്.മതം പഠിപ്പിക്കുന്ന ഉന്നത മൂല്യങ്ങൾ ജീവിതത്തിൽ കാത്ത് സൂക്ഷിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ മാനവിക മൂല്യങ്ങൾ പൊതു സമൂഹം മനസ്സിലാക്കേണ്ടത് വിശ്വാസികളുടെ ജീവിതത്തിൽ നിന്നാണ്.മാന്യമായ പെരുമാറ്റമാണ് ഖുർആൻ മനസ്സിലാക്കിയവരിൽ നിന്നും ഉണ്ടാകേണ്ടത്.
ശരിയായ വിശ്വാസമാണ് നിർഭയത്വം നൽകുന്നത്. മതത്തിന്റെ പേരിൽ മനുഷ്യരുടെ സമാധാന ജീവിതം നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. മതത്തെ ശരിയായ സ്രോതസ്സിൽ നിന്നും മനസ്സിലാക്കാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. വിശ്വാസത്തിന്റെ പേരിൽ ഇപ്പോഴും വ്യാപകമായ തട്ടിപ്പ് നടക്കുന്നു. അഭിമാനവും പണവും നിരന്തരം നഷ്ടപ്പെടുമ്പോഴും അധികമാളുകളും പാഠം പഠിക്കുന്നില്ല. വിശ്വാസ ചൂഷണങ്ങൾക്കെതിരെ മഹല്ല് തലങ്ങളിൽ ജാഗ്രത വേണം. അന്ധ വിശ്വാസങ്ങളെ പുതിയ രൂപത്തിൽ കെട്ടിയിറക്കി ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെ അമർച്ച ചെയ്യാൻ ഓരോ പ്രദേശത്തും
ജന ജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു. വിശ്വാസ, സാംസ്കാരിക വ്യതിയാനങ്ങൾക്കെതിരെ നിരന്തരം ബോധവൽക്കരണം ആവശ്യമാണ്.ധാർമിക സദാചാര മൂല്യങ്ങൾ തകർക്കാൻ വലിയ തോതിലുള്ള ശ്രമമാണ് നടക്കുന്നത്. ധാർമിക മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരെ ചെറുത്ത് തോല്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ .എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ശ്രീ ഒ. ആർ കേളു മുഖ്യാതിഥിയായി.കെ.എൻ.എം സംസ്ഥാന ജന: സെക്രട്ടറി എം.മുഹമ്മദ് മദനി മുഖ്യപ്രഭാഷണം നടത്തി. എ പി അബ്ദു സമദ്,കെ എൻ എം സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,
വെളിച്ചം ചെയർമാൻ കെ.എം.എ അസീസ് എന്നിവർ പ്രസംഗിച്ചു
വിവിധ സെഷനുകളിൽ സംസ്ഥാന കെ.എൻ.എം സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി, അലി ശാക്കിർ മുണ്ടേരി, സുബൈർ പീടിയേക്കൽ, ശഫീഖ് അസ് ലം , അഹ് മദ് അനസ് മൗലവി, മുസ്ത്വഫാ തൻവീർ , മമ്മൂട്ടി മുസ് ലിയാർ,അൻസാർ നൻമണ്ട, ഉനൈസ് പാപ്പിനിശ്ശേരി, ഡോ: അലി അക്ബർ ഇരിവേറ്റി, ജലീൽ പരപ്പനങ്ങാടി വിഷയാവതരണം നടത്തി.
ഐ.എസ്.എം സംസ്ഥാന ഭാരവാഹികളായ ജലീൽ മാമാങ്കര, ബരീർ അസ് ലം,റഹ് മത്തുല്ല സ്വലാഹി പുത്തൂർ, ശാഹിദ് മുസ് ലിംഫാറൂഖി,ശിഹാബ് തൊടുപുഴ , സിറാജ് ചേലേമ്പ്ര, ശംസീർ കൈതേരി , നൗഷാദ് കരുവണ്ണൂർ സംസാരിച്ചു.
വനിതാ സമ്മേളനത്തിൽ എം.ജി.എം സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജന: സെക്രട്ടറി ശമീമ ഇസ് ലാഹിയ്യ, സജ്ന കൽപറ്റ സംസാരിച്ചു. ബി.റഹ് മത്ത് അദ്ധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം കെ.എൻ.എം
വൈസ് പ്രസിഡണ്ട് ഡോ :ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സയ്യിദലി സ്വലാഹി,
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ മുഖ്യാതിഥിയായി.കെ.എൻ.എംജില്ലാപ്രസിഡണ്ട്പി.കെ പോക്കർ ഫാറൂഖി, സെക്രട്ടറി സി.കെ ഉമർ , പഞ്ചായത്തംഗം ജുനൈദ് കൈപാണി, ഗ്രാമ പഞ്ചായത്ത് അംഗം കെ. ജഷീർ,കെ.എം.കെ ദേവർ ഷോല , അബൂട്ടി മാസ്റ്റർ സംസാരിച്ചു. വെളിച്ചം, ബാല വെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ പതിനേഴാം ഘട്ട പുസ്തകലോഞ്ചിംഗ് , "നബി പറയുന്നു " പുസ്തകപ്രകാശനം എന്നിവയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.