Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 22:15 IST
Share News :
വെള്ളിയൂർ : ജനകീയ വായനശാല വെള്ളിയൂരിന്റെ ആഭിമുഖ്യത്തിൽ
സുധീഷ് നമ്പൂതിരിയുടെ കാർഷിക വിജ്ഞാന കോശം'എന്ന ഗ്രന്ഥം വെള്ളിയൂർ നെല്പാടത്ത് കർഷകനായ കെ പി രാമചന്ദ്രൻ മാസ്റ്റർ കർഷക തൊഴിലാളി ടിഎം തെയ്യോന് നൽകി പ്രകാശനം ചെയ്തു. കൃഷിയുടെയും, പരിസ്ഥിതിയുടെയും സാമുഹികവും, ശാസ്ത്രീയ വുമായ അറിവുകൾ പകരുന്ന ഗ്രന്ഥമാണിത്.
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി മുഖ്യ പ്രഭാഷണം നടത്തി. നഷ്ടപ്പെടുന്ന നാട്ടറിവുകളെ പ്രയോജനപ്പെടുത്തിയും കൂട്ടുകൃഷി മാർഗങ്ങളിലൂടെയും കാർഷിക സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങൾ കൂടുതലായി ഉണ്ടാവേണ്ടതുണ്ട് പ്രസിഡൻ്റ് സൂചിപ്പിച്ചു.
നൊച്ചാട് പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്ട്രർ കോർഡിനേറ്റർ സുരേഷ് ടി പുസ്തകം പരിചയപ്പെടുത്തി. എസ് രമേശൻ മാസ്റ്റർ, പി ഇമ്പിച്ചി മമ്മു, എടവന സുരേന്ദ്രൻ, പി കെ കേശവൻ മാസ്റ്റർ, എം എം കുഞ്ഞി ചെക്കിണി, കെ വിജയൻ, ടി കെ സുധാകരൻ,എ ജമാലുദ്ധീൻ മാസ്റ്റർ, കെ.പി ബാലകൃഷ്ണൻ മാസ്റ്റർ, സി.പി സജിത, വി.പി വിജയൻ, എം.സി ഉണ്ണികൃഷ്ണൻ,എം.കെ പ്രകാശൻ, ടി എൻ സത്യൻ, വി.എം സുഭാഷ്, സി നാരായണൻ മാസ്റ്റർ, പി സി അബ്ദുറഹിമാൻ മൗലവി ആശംസകളർപ്പിച്ചു വായനശാലാ പ്രസിഡണ്ട് രാജീവ് എസ് അദ്ധ്യക്ഷത വഹിച്ചു, വായനശാല സെക്രട്ടറി എം.കെ ഫൈസൽ സ്വാഗതവും വായനശാല എക്സിക്യൂട്ടീവ് അംഗം , ലതിക രാജേഷ് നന്ദിയും പറഞ്ഞു
Follow us on :
More in Related News
Please select your location.