Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലയിൽ സാഹോദര്യം തീർത്ത് വീണ്ടും കൊട്ടുക്കര പി പി എം എച്ച് എസ് എസ്

04 Jan 2025 14:58 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊട്ടുക്കര പി പി എം ഹയർ സെക്കണ്ടറി സ്കൂൾ പത്ത് 'ക്യു' ഡിവിഷനിലെ വിദ്യാർത്ഥികൾ കൊണ്ടോട്ടി നഗരസഭ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കലാ വിരുന്നൊരുക്കി. നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സമിതി ചെയർമാൻ കെ പി ഫിറോസ് അധ്യക്ഷത വഹിച്ചു. മിഠായികളും പൂച്ചെണ്ടുകളും നൽകിയാണ് ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളെ കുട്ടികൾ സ്വീകരിച്ചത്. പാട്ട്, ഡാൻസ്, ഒപ്പന തുടങ്ങി വിവിധ കലാ പരിപാടികൾ കൊണ്ട് ബഡ്‌സ് വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു. സാധാരണ കുട്ടികളോടൊപ്പം ഇടപഴകാനുള്ള അവസരം ബഡ്‌സ് വിദ്യാർത്ഥികൾക്ക് പ്രത്യേക അനുഭവമായി. കൊട്ടുക്കര സ്കൂളിലെ വിദ്യാർത്ഥികൾ ബഡ്‌സ് സ്കൂളിന് ഉപഹാരമായി നൽകിയ മൈക്കും കേബിളും ചെയർപേഴ്സൺ നിത ഷഹീറിന് കൈമാറി.

രണ്ട് ദിവസം മുൻപ് എസ് എം എ രോഗം ബാധിച്ച മുഹമ്മദ്‌ ഷാമിലിനുള്ള ചികിത്സാചിലവ് കണ്ടെത്താൻ കൊട്ടുക്കര സ്കൂൾ വിദ്യാർഥികൾ കലാ സന്ധ്യ നടത്തിയിരുന്നു. അതിനെ തുടർന്നുള്ള ഈ പരിപാടിയും കൊട്ടുക്കര സ്കൂൾ വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ്.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൾ, ഡിവിഷൻ കൗൺസിലർ സ്വാലിഹ് കുന്നുമ്മൽ, സ്റ്റാഫ് സെക്രട്ടറി വി പി എ സിദ്ദീഖ്, പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബുദ്ദീൻ , നൂറുൽ ഹഖ്, ഫസീഹുദ്ദീൻ, നുസ്രത്ത് ടീച്ചർ, ബഡ്‌സ് സ്കൂൾ പ്രധാന അധ്യാപിക കൗലത്ത് പി,പി ടി എ പ്രസിഡന്റ് അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News