Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ജനകീയ യുദ്ധത്തിന് തുടക്കമിടണം: കെ എൻ എം

27 Feb 2025 18:06 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ സംഘടനകളും ലഹരിക്കെതിരെ ഒരേസ്വരത്തിൽ മുന്നിട്ടിറങ്ങണമെന്ന് മേപ്പയ്യൂർ മണ്ഡലം കെ എൻ എം സംഗമം ആവശ്യപ്പെട്ടു. കെ എൻ എം സംസ്ഥാന പ്രവർത്തക സമിതി അംഗം വി പി അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഏറ്റവും കൊടിയ സാമൂഹികവിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടത്തിലേക്ക് നമ്മൾ ഒറ്റക്കെട്ടായി ഇറങ്ങിത്തിരിക്കേണ്ടതുണ്ട്. എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേര് പടർത്തുന്ന ലഹരിസംഘങ്ങൾ കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും അപകടകരമായ പ്രശ്നങ്ങളിലൊന്നായിക്കഴിഞ്ഞു. നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ ലഹരിമരുന്നുകളുടെ ഉപയോക്താക്കളെയും വിൽപ്പനക്കാരെയും കൊണ്ടുനിറയുന്നുണ്ട്. വലിയ നഗരങ്ങൾ വലിയ ലഹരിക്കയത്തിൽ മയങ്ങിക്കിടക്കുന്നു. ലഹരിക്കടത്തിന്റെ പുതുവഴികൾ കേരളം കേട്ടുകൊണ്ടിരിക്കുകയുമാണ്. ലഹരിയുടെ വലകൾ ചിന്തിക്കാൻ പോലുമാവാത്തവിധം സങ്കീർണവും ഭയാനകവുമായി മാറുന്നു. അതുകൊണ്ടുതന്നെ, ലഹരിയോട് അനുഭാവം കാട്ടുന്ന വിദ്യാർത്ഥി യുവജന വിഭാഗത്തെ ബോധവത്‌കരിക്കാൻ പരമ്പരാഗതരീതികൾ വെടിഞ്ഞ്, പുതിയ ഭാഷയും ശൈലിയും പ്രയോഗിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.ലഹരിവിമുക്ത കാമ്പസുകൾ എന്ന ദൗത്യം ഏറ്റെടുത്ത് ജനകീയ യുദ്ധത്തിന് തുടക്കമിടേണ്ട സമയമാണിത്.മണ്ഡലം പ്രസിഡൻറ് വി.വി.അമ്മത് മാസ്റ്റർ ആധ്യക്ഷത വഹിച്ചു. കെ. എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗ റലി, ഐ എസ് എം സംസ്ഥാന ട്രഷറർ കെ. എം. എ. അസീസ്, സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ: പി.കെ.ജംഷീർ ഫാറൂഖി, കെ എൻ എം ജില്ല സെക്രട്ടറി എൻ. കെ. എം. സക്കരിയ്യ, മണ്ഡലം സെക്രട്ടറി കെ. കെ. കുഞ്ഞബ്ദുള്ള, എം. ജി. എം ജില്ല സെക്രട്ടറി കെ. മറിയം ടീച്ചർ. വി.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News