Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിനായി കൈ കോർത്ത് ഓട്ടോ തൊഴിലാളികൾ

10 Aug 2024 11:46 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി ഓട്ടോ തൊഴിലാളികളും . വയനാടിനൊരു കൈത്താങ്ങ് എന്ന പേരിലാണ് ഓട്ടോ തൊഴിലാളികൾ ഒരു ദിവസത്തെ കളക്ഷൻ ദുരിത ബാധിതരെ സഹായിക്കാനായി കൈമാറുന്നത്. ഒറ്റപ്പാലം നഗര പരിധിയിലെ 

സി ഐ ടി യു അംഗങ്ങളാണ് മാതൃകാപരമായ ഈ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത് . രണ്ട് ദിവസങ്ങളിലായാണ് ഇത്തരം പ്രവർത്തനം 

ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് ഡിവിഷൻ സെക്രട്ടറി രാമൻകുട്ടി പറഞ്ഞു. ആദ്യ ദിവസമായ ഇന്ന് ഇരുപത്തിയാറ് വണ്ടികളാണ് ഉദ്യമത്തിൽ പങ്കാളികളാകുന്നത് . നാളെയും തുടരും. 

സി ഐ ടി യു ജില്ലാ ഭാരവാഹി എസ് കൃഷ്ണദാസാണ് ഒറ്റപ്പാലം എസ് ബി ഐ പരിസരത്ത് നടന്ന ചടങ്ങിൽ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്.

Follow us on :

More in Related News